COVID 19Latest NewsUSANewsInternational

ഒമിക്രോൺ ഉടനെയൊന്നും ശമിക്കില്ല, ഇപ്പോഴുള്ളതിലും അപകടകാരികളായ പുതിയ വകഭേദങ്ങൾ രൂപപ്പെടാം: പഠനം

സാൻ ഫ്രാൻസിസ്‌കോ: കോവിഡ് പ്രശ്നത്തിന് ഒമിക്രോൺ വകഭേദത്തോടെ അന്ത്യമാകില്ലെന്ന് സാൻ ഫ്രാൻസിസ്‌കോയിലെ കലിഫോർണിയ സർവകലാശാല പഠന റിപ്പോർട്ട്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി മുൻ വകഭേദങ്ങളെക്കാൾ വേഗത്തിലായെന്നും അതുകൊണ്ട് ഇപ്പോഴുള്ളതിലും അപകടകാരികളായ പുതിയ വകഭേദങ്ങൾ ഇനിയും രൂപപ്പെടാമെന്നും പഠനം വ്യക്തമാക്കുന്നു.

കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നൽകുന്നതിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി വൻതോതിൽ വർധിച്ചതായി പഠനത്തിൽ കണ്ടെത്തിയത്. ഉടനൊന്നും കോവിഡിൽ നിന്നു മുക്തരാകാൻ സാധിക്കില്ലെന്ന സൂചനയാണ് പഠനം നൽകുന്നത്.

വ്യാജ വാക്‌സിനേഷൻ കാർഡ് നിർമിച്ച് നഴ്‌സുമാർ നേടിയത് 11 കോടി രൂപ: രണ്ടുപേർ പിടിയിൽ

അതേസമയം വാക്സീനുകൾ വിതരണം ചെയ്‌ത് എല്ലായിടങ്ങളിലും ജനത്തിന്റെ ആരോഗ്യനില ഉയർത്താമെന്നും മരണനിരക്ക് കുറയ്ക്കാമെന്നും പഠനം വ്യക്തമാക്കുന്നു. അതിനാൽ വാക്സീൻ ബൂസ്റ്ററുകൾ സ്വീകരിക്കാൻ ജനം മടിക്കരുതെന്നും ഗവേഷകർ നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button