Latest NewsNewsIndia

ജുഡീഷ്യറിക്കെതിരായ വിവാദ പരാമർശം: രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് നിയമമന്ത്രി കിരൺ റിജിജു

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജുഡീഷ്യറിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു രം​ഗത്ത്. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന സങ്കല്പത്തിനെതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങളാകുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാഹുൽ ഗാന്ധി ജുഡീഷ്യറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പു പറയണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു.

അതേസമയം, റിപ്പബ്ളിക് ദിനത്തിൽ ഇന്ത്യയ്ക്ക് അതിഥികളെ കിട്ടിയില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. റിപ്പബ്ളിക് ദിനത്തിൽ അതിഥികളായെത്തേണ്ട അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾക്ക് കോവിഡ് കാരണം യാത്ര ഒഴിവാക്കേണ്ടി വന്ന കാര്യം ഏവർക്കും അറിവുള്ളതാണെന്നും ജയശങ്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button