CinemaMollywoodLatest NewsKeralaNewsEntertainment

ഫോണിൽ എല്ലാ തെളിവും ഉണ്ട്, പീഡനക്കേസിൽ അയാൾക്കെതിരെ കേസെടുക്കാത്തത് എന്ത്: ബാലചന്ദ്ര കുമാറിന്റെ സഹോദരൻ ചോദിക്കുന്നു

നടൻ ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നെന്ന ആരോപണവുമായി തൃശ്ശൂർ സ്വദേശിനിയായ യുവതി രംഗത്ത് വന്നത് ബാലചന്ദ്ര കുമാറിന് തിരിച്ചടി ആയിരിക്കുകയാണ്. ബാലചന്ദ്ര കുമാർ തന്നെ പീഡിപ്പിച്ചു എന്ന വെളുപ്പെടുത്തൽ ഒരു യൂട്യൂബ് ചാനൽ വഴിയാണ് യുവതി പുറത്ത് വിട്ടത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. 12 വർഷം മുൻപാണ് ഈ സംഭവം നടന്നതെന്നും യുവതി വെളിപ്പെടുത്തുന്നു.

സ്ത്രീ സംരക്ഷണമൊരുക്കുന്ന കേരളം പോലീസ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തത് എന്താണെന്ന ചോദ്യമുയരുന്നു. ദിലീപിന്റെ ഫോണും ദിലീപിന്റെ വീട്ടിൽ പണിക്കാരന്റെ വരെ ഫോണും വേണമെന്ന് പറയുന്ന പോലീസ് എന്തുകൊണ്ടാണ് ബാലചന്ദ്ര കുമാറിന്റെ ഫോൺ പരിശോധിക്കാത്തത് എന്ന് ചോദിക്കുകയാണ് ബാലചന്ദ്ര കുമാറിന്റെ അർദ്ധസഹോദരൻ ചന്ദ്രൻ. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു: സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

‘പീഡിപ്പിക്കപ്പെട്ട പെൺകുട്ടി 60 ഓളം മെസേജുകൾ അയച്ചിട്ടുണ്ട്. അതെല്ലാം അയാളുടെ ഫോണിൽ ഉണ്ട്, പൊലീസിന് പരിശോധിച്ചാൽ മനസിലാകും. പോലീസിന്റെ പേരും കൂടെ കളയാനായിട്ട്. വെറും തരികിടയാണ് അയാൾ. ഉടായിപ്പ് പരുപാടി ആണ്. ഈ പെൺകുട്ടിയുടെ മൊഴി പോലീസ് എടുക്കണം. ദിലീപിനെ തകർക്കുക എന്നതാണ് അയാളുടെ പണി. 12 വർഷം മുൻപ് ഒരു പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ബാലചന്ദ്ര കുമാറിന് പൾസർ സുനിയുമായും ബന്ധമുണ്ട്. നുണപരിശോധനയ്ക്ക് തയ്യാറാണെങ്കിൽ അയാൾ വരട്ടെ. ബാലചന്ദ്ര കുമാറിന്റെ ഉടായിപ്പ് പരുപാടി ഒക്കെ പതുക്കെ പുറത്തുവരും’, ചന്ദ്രൻ പറയുന്നു.

പെൺകുട്ടികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് പോലീസ്, വനിത കമ്മീഷൻ ഒന്നും അനങ്ങുന്നില്ലെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ബാലചന്ദ്ര കുമാർ ഒരു വെളിപ്പെടുത്തൽ നടത്തിയപ്പോഴേക്കും ഓടിച്ചെന്ന് ദിലീപിനെതിരെ കേസെടുത്ത പോലീസ് എന്തുകൊണ്ടാണ് അയാൾക്കെതിരെ ഇത്രയും വലിയൊരു വെളിപ്പെടുത്തൽ നടത്തിയിട്ടും കേസെടുക്കാത്തത് എന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button