Latest NewsNewsIndia

ഡിജിറ്റൽ ആസ്തിയും ഡിജിറ്റൽ കറൻസിയും രണ്ട്: വ്യക്തമാക്കി മന്ത്രി നിർമല സീതാരാമൻ

ഡൽഹി: ഡിജിറ്റല്‍ ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ക്രിപ്റ്റോ വേൾഡിൽ ഉൾപ്പെടുന്ന ഡിജിറ്റൽ ആസ്തിയും കേന്ദ്രബാങ്ക് മാത്രം പുറപ്പെടുവിക്കുന്ന ഡിജിറ്റൽ കറൻസിയും രണ്ടാണെന്നും അവ ഒന്നാണെന്ന് തെറ്റിദ്ധരിക്കരുതെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഡിജിറ്റൽ ആസ്തികൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് ക്രിപ്‌റ്റോ നിരീക്ഷകർ നയപരമായ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ധനമന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.

സുശക്തമായ ബജറ്റ്: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനം സുതാര്യത ഉറപ്പാക്കുമെന്ന് എംഎ യൂസഫലി

‘സർക്കാർ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ലാഭത്തിന് മാത്രമാണ് നികുതി ചുമത്തുന്നത്. റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചാൽ മാത്രമേ കറൻസി ഒരു കറൻസിയാകൂ. അത് ക്രിപ്റ്റോ ആണെങ്കിലും. പുറത്ത് ക്രിപ്റ്റോകറൻസികൾ എന്നുവിളിക്കുന്നവയെല്ലാം കറൻസികളല്ല. റിസർവ് ബാങ്ക് പുറത്തിറക്കുന്നത് ഡിജിറ്റൽ കറൻസിയാണ്. അതിന് പുറത്തുള്ളതെല്ലാം ഡിജിറ്റലിന്റെ പേരിൽ വ്യക്തികൾ സൃഷ്ടിക്കുന്ന ആസ്തികളാണ്.’ മന്ത്രിനിർമല സീതാരാമൻ വ്യതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button