KeralaLatest NewsNewsIndia

കെ റെയിലിനെ വെല്ലുന്ന വന്ദേഭാരത്​ ട്രെയിനുകള്‍ ബദൽ മാർഗ്ഗമായി സ്വീകരിക്കണം: ശശി തരൂർ

കെ റെയിലിനെ വെല്ലുന്ന വന്ദേഭാരത്​ ട്രെയിനുകള്‍ ബദൽ മാർഗ്ഗമായി സ്വീകരിക്കണമെന്ന ആവശ്യവുമായി ശശി തരൂർ. കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ പദ്ധതിയാണ് വന്ദേഭാരത്‌ എന്നത് തന്നെയാണ് ഒരു ബദൽ മാർഗ്ഗമായി ഇതിനെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് വന്ദേഭാരത്‌ പദ്ധതിയും പുറത്തു വരുന്നത്. ഇതോടെ മുൻ‌തൂക്കം ഏതിനാകുമെന്നാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

Also Read:പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത്-ഇ-ഇസ്‌ലാമിയുടെ 2000-ലധികം സംഭാവന പെട്ടികൾ അഹമ്മദാബാദിൽ നിന്ന് കണ്ടെത്തി: വിശദവിവരങ്ങൾ

‘വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേസമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം’, ശശി തരൂർ പറഞ്ഞു.

അതേസമയം, കെ റയിലിനെ അനുകൂലിച്ച ശശി തരൂരിൽ വന്ന ഈ മാറ്റം അണികളിൽ ചിലർക്ക് അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. നിലപാടുകൾ വീണ്ടും വീണ്ടും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അണികളിൽ നിന്ന് എതിർപ്പുകൾ ഉയരുന്നത്. കെ റയിലിനെ ഒരു തരത്തിലും അനുകൂലിക്കാത്ത കോൺഗ്രസ്‌ നേതാക്കൾ മുൻപ് തന്നെ ശശി തരൂരിനെതിരെ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button