KeralaLatest NewsNewsCrime

മകൾ ലൈംഗിക പീഡനത്തിന് ഇരയായ വിവരം മറച്ചുവെച്ചു: അമ്മയ്ക്ക് ശിക്ഷ വിധിച്ച് ചങ്ങനാശേരി അതിവേഗ സ്പെഷ്യൽ കോടതി

കോട്ടയം : മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം മറച്ചുവെച്ച സംഭവത്തിൽ മാതാവിന് തടവും പിഴയും. മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചങ്ങനാശേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് മാതാവിന് ശിക്ഷ വിധിച്ചത്. ആറു മാസം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

2018-ലാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. പിഴയായി ഒടുക്കുന്ന തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി അധികമായി തടവ് അനുഭവിക്കണമെന്നും ജഡ്ജി ജി പി ജയകൃഷ്ണന്‍റെ ഉത്തരവിൽ പറയുന്നു.

Read Also  :  ‘ഇങ്ങനെ പോയാൽ ജയന്റെയും മോനിഷയുടെയും മരണത്തില്‍ വരെ ദീലീപിന്റെ പങ്ക് അന്വേഷിക്കേണ്ടിവരുമല്ലോ’: സജി നന്ത്യാട്ട്

അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാം പ്രതി മരണപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് രണ്ടാം പ്രതിക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജാണ് കോടതിയിൽ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button