Latest NewsNewsIndia

കോവിഡ് മരണങ്ങള്‍ കേരളം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല : രൂക്ഷവിമര്‍ശനവുമായി കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് മരണങ്ങള്‍ കുറച്ചു കാണിച്ച് കണക്കുകളില്‍ കൃത്രിമത്വം കാണിച്ച കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തി. കേരളം കൊറോണ മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതിലാണ് വിമര്‍ശനം. കൃത്യസമയത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള മോഡലിനെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചത്.

രോഗികളുടെ എണ്ണവും മരണസംഖ്യയും കുറ്റമറ്റതാകണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ ഇതുവരെ 24,730 മരണങ്ങള്‍ രേഖപ്പെടുത്താത്തത് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് കേന്ദ്രം അറിയിച്ചത്. ‘കേരള സര്‍ക്കാര്‍ മരണം കൃത്യ സമയത്ത് റിപ്പോര്‍ട്ട് ചെയ്തില്ല. രോഗികളുടെ എണ്ണവും മരണ സംഖ്യയും സംബന്ധിച്ച ഡാറ്റ കുറ്റമറ്റതാക്കണം. സംസ്ഥാന സര്‍ക്കാരിന് നേരത്തെ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും വീഴ്ച സംഭവിച്ചു’ , കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

കേരളത്തോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലും കൊറോണ വ്യാപനം രൂക്ഷമാകുന്നുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ടിപിആര്‍ നിരക്കും, രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button