Latest NewsNewsBahrainInternationalGulf

വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ: കണക്കുകൾ പുറത്ത്

മനാമ: വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുൾപ്പെടെ ബഹ്റൈനിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആകെ 1,570 പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നതെന്നും കണക്കുകൾ വ്യക്തമാക്കി.

Read Also: ഹരി എസ് കർത്തയെ ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാരിന് അതൃപ്തി: ഗവർണർക്ക് കത്ത്

യുഎഇയിൽ 1,292 ഇന്ത്യൻ തടവുകാരും കുവൈത്തിൽ 460 തടവുകാരും ഖത്തറിൽ 439 തടവുകാരും ഒമാനിൽ 49 ഇന്ത്യൻ തടവുകാരുമുണ്ട്. തടവുകാർക്ക് ഏറ്റവും നല്ല മാനുഷിക പരിഗണന ഉറപ്പാക്കാൻ ബഹ്റൈൻ സർക്കാർ മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്(ഐസിആർഎഫ്) ചെർമാൻ ഡോ. ബാബു രാമചന്ദ്രൻ വ്യക്തമാക്കി. ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്ത്യൻ അംബാസഡറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഇതര, നോൺ-പ്രോഫിറ്റ് സ്ഥാപനമാണ് ഐസിആർഎഫ്.

Read Also: നിർബന്ധിത മതപരിവർത്തനത്തെ എതിർത്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഡിഎംകെക്ക് തിരിച്ചടി, അന്വേഷണം സിബിഐക്ക് വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button