AlappuzhaKeralaLatest NewsNewsCrime

ലഹരിമാഫിയയ്ക്ക് പിന്നില്‍ സിപിഎമ്മുകാർ, വാര്യംകോട്ടെ ശരത് ചന്ദ്രന്റെ കൊലയിലും രാഷ്ട്രീയമോ?

ആലപ്പുഴ: കുമാരപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണവുമായി ബിജെപി. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കേസിലെ പ്രതികൾ സി പി എമ്മുകാർ ആണെന്നും ഇവർക്ക് പാർട്ടി സംരക്ഷണം ഒരുക്കുന്നുണ്ടെന്നുമുള്ള ആരോപണമാണ് ബിജെപി ഉയർത്തുന്നത്.

ആലപ്പുഴ ജില്ലയില്‍ ലഹരി മാഫിയ സംഘങ്ങള്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിരമായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരാണെന്നും ലഹരി സംഘത്തിന് ആവശ്യമായ സഹായങ്ങൾ പാർട്ടി നൽകുന്നുണ്ടെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

Also Read:അസിഡിറ്റി അകറ്റാൻ പുതിന ഇല

സംഭവത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പിന്തുണയുള്ള ലഹരിമരുന്ന് സംഘമാണെന്ന് ബിജെപി ആരോപിച്ചു. കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന നന്ദു പ്രകാശ് സിപിഎമ്മുകാരനാണെന്നും ബിജെപി ആരോപിക്കുന്നു. കുമാരപുരം പുത്തന്‍ കരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ഇന്നലെ രാത്രി 11.30യോടെ താലപ്പൊലിക്ക് ഇടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.സംഭവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു..

കേരളം മയക്കുമരുന്ന് പ്രവർത്തകരുടെ കൈയ്യിലാണെന്നും രാഷ്ട്രീയമുള്ള ചെറുപ്പക്കാർ വരെ ഇപ്പോൾ മയക്കുമരുന്ന് ഉപയോഗത്തിൽ മുന്പന്തിയിലാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. രാഷ്ട്രീയ പ്രവർത്തകർ തന്നെ മയക്കുമരുന്ന് മാഫിയയായി മാറിയ അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്ന വിമർശനവും ഉയരുന്നുണ്ട്. സദാചാരവും സാംസ്കാരികതയും ഒക്കെ പിന്തിരിപ്പനായി ചിത്രീകരിക്കുന്ന സിപിഎം ആണ് ഇതിന് ഇത്തരം ലഹരി-മയക്കുമരുന്ന് സംഘങ്ങളുടെ വളർച്ചയുടെ ഉത്തരവാദികൾ എന്നതാണ് പ്രധാന വിമർശനം.

ഇത്തരക്കാർക്ക് നിയമ- സാമ്പത്തിക- രാഷ്ട്രീയ സഹായം നൽകാൻ സിപിഎം തീരുമാനിച്ചതോടെ ഗ്രാമങ്ങളിൽ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സാധാരണമായി മാറിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരക്കാർ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതാണ്. ഹരിപ്പാട് കുമാരപുരം ക്ഷേത്ര ഉത്സവത്തിൽ ഉണ്ടായതും അത്തരമൊരു ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടമാണ്. കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് ശരത് ചന്ദ്രന് തന്റെ ജീവൻ നഷ്ടമായത്.

shortlink

Post Your Comments


Back to top button