Latest NewsNewsIndia

രണ്ടായിരം രൂപ ലോൺ എടുത്തതിന് സിബിൽ സ്കോറിടിഞ്ഞു : ഓൺലൈൻ വായ്പാ തട്ടിപ്പിൽ കുടുങ്ങി സണ്ണി ലിയോൺ

താരത്തിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയും സിബിൽ അതോറിറ്റിയും പ്രശ്ന പരിഹാരവുമായി രംഗത്തെത്തി.

ഡൽഹി: ഓൺലൈൻ വായ്പാ തട്ടിപ്പിൽ ഇരയായതായി ബോളിവുഡ് നടി സണ്ണി ലിയോൺ വെളിപ്പെടുത്തി. ഫിൻടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിഗത വിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്ന് സണ്ണി ലിയോൺ പരാതി നൽകി. മോഷ്ടാവ് സണ്ണി ലിയോൺ എന്ന വ്യാജേന 2000 രൂപയാണ് വായ്പ എടുത്തത്. താരത്തിന് ഇത് വലിയ സാമ്പത്തിക ബാധ്യത അല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് താരത്തിന്റെ സിബിൽ സ്കോറിനെ ബാധിക്കുകയായിരുന്നു.

Also read: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫായി രണ്ട് വർഷം പ്രവർത്തിച്ചാൽ സമ്പൂർണ്ണ പെൻഷൻ: ഖജനാവിൽ നിന്ന് ചോരുന്നത് വൻ തുക

ധനി സ്റ്റോക്സ് ലിമിറ്റഡ് നേരത്തെ ഇന്ത്യാ ബുൾസ് സെക്യുരിറ്റീസ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ കമ്പനിയെയും ഇന്ത്യാ ബുൾസ് ഹോം ലോണിനെയും ടാഗ് ചെയ്തുകൊണ്ടാണ് താരം താൻ തട്ടിപ്പിന് ഇരയായതായി ട്വീറ്റ് ചെയ്തത്. ഇന്ത്യാ ബുൾസ് ഗ്രൂപ്പ് ആണ് ധനി സ്റ്റോക്സിന്റെ ഉടമകൾ. അഞ്ച് ലക്ഷം രൂപ വരെയുള്ള വിവിധ വായ്പകളാണ് ധനി സ്റ്റോക്സ് വാഗ്‌ദാനം ചെയ്യുന്നത്.

താരത്തിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ കമ്പനിയും സിബിൽ അതോറിറ്റിയും പ്രശ്ന പരിഹാരവുമായി രംഗത്തെത്തി. താരത്തിന്റെ രേഖകളിൽ നിന്ന് ഈ വ്യാജ ഇടപാടിന്റെ എൻട്രികൾ ഇവർ തിരുത്തി, സണ്ണി ലിയോണിന് ക്ലീൻ ചിറ്റ് നൽകി. തന്നെ പോലെ തട്ടിപ്പിന് ഇരയാകുന്ന മറ്റുള്ളവർക്കും ഇത്തരത്തിൽ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താരം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button