KottayamKeralaLatest NewsNewsCrimeNews Story

അഹമ്മദാബാദ് സ്ഫോടനപരമ്പര: വധശിക്ഷ കിട്ടിയ മലയാളികളായ ഇരട്ടസഹോദരങ്ങൾക്ക് പരിശീലനം ലഭിച്ചത് വാഗമണ്ണിൽ

കോട്ടയം: അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിൽ പ്രത്യേക കോടതി വധശിക്ഷയ്ക്കു വിധിച്ച മലയാളികളായ ഇരട്ടസഹോദരങ്ങൾക്ക് പരിശീലനം ലഭിച്ചത് വാഗമണ്ണിൽ.കേസിൽ വധശിക്ഷ ലഭിച്ച 38 പേരിൽ രണ്ടു പേരിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ പീടിയേക്കൽ ഷിബിലി എ കരീം, ശാദുലി എ കരീം എന്നിവരും ഉൾപ്പെട്ടിരുന്നു.

നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമൺ‍ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാമ്പിൽ ഷിബിലിയും ശാദുലിയും പങ്കെടുത്തതായി എൻഐഎ കണ്ടെത്തിയിരുന്നു.

‘താമരക്കണ്ണനുറങ്ങേണം’, പ്രതിഷേധവുമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകർ രാജ്യസഭയിൽ കിടന്നുറങ്ങിപ്പോയി

അഹമ്മദാബാദ് സ്ഫോടനപരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാഗമൺ സിമി ക്യാമ്പിലാണ് സ്ഫോടനം നടത്താനുള്ള പരിശീലനം പ്രതികൾക്ക് ലഭിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2007 ഡിസംബർ 9 മുതൽ 12 വരെ നടന്ന ക്യാമ്പിൽ 45 പേർ പങ്കെടുത്തതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ഉൾപ്പെടെയുള്ളവരും വാഗമണ്ണിലെ ക്യാമ്പിൽ പങ്കെടുത്തിരുന്നു. ക്യാമ്പിനെത്തിയവർക്ക് താമസസൗകര്യവും വാഹനവും ഏർപ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് പുറമെ കൊണ്ടോട്ടി സ്വദേശി ഷറഫുദീനെയും സ്ഫോടനപരമ്പര കേസിൽ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്. മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അൻസാറിനെ മരണംവരെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു.

shortlink

Post Your Comments


Back to top button