PalakkadKeralaNattuvarthaLatest NewsNews

‘ഒരു ഊബർ എങ്കിലും കൊടുത്ത് അതിയാനെ എയർപോർട്ടിൽ എത്തിക്കൂ, ഒരു പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പഠിക്കെടോ’

പാലക്കാട് : യുക്രൈൻ- റഷ്യ സംഘർഷം നടക്കുന്നതിനിടെ റഷ്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രത്യേക ഗാർഡ് ഓഫ് ഓണറും തിരിച്ചയയ്ക്കാൻ പ്രസിഡന്റ് തന്നെയും എത്തുന്ന പതിവ് റഷ്യയിൽ ഉണ്ടെന്നും അവിടെയാണ് ഇമ്രാൻ ഖാനെ സ്വീകരിക്കാൻ ഒരു സഹമന്ത്രിയെ പറഞ്ഞു വിട്ടതെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നല്ല ബെസ്റ്റ് സമയത്താണ് ഇമ്രു ഇക്കാ റഷ്യയ്ക്ക് വണ്ടി പിടിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രത്യേക ഗാർഡ് ഓഫ് ഓണറും തിരിച്ചയയ്ക്കാൻ പ്രസിഡന്റ് തന്നെയും വരുന്ന പതിവുണ്ട് അവിടെ. അപ്പോഴാണ് ഇക്കായെ സ്വീകരിക്കാൻ ഒരു സഹമന്ത്രിയെ പറഞ്ഞുവിട്ടത്. ഗാർഡ് ഓഫ് ഓണർ പോയിട്ട് ഒരു ഗാർഡിനെ എങ്കിലും കൊടുത്താൽ മതിയാർന്ന്. എന്തുചെയ്യണം എന്നറിയാത്ത ഇക്കാ ഇന്ന് പ്രസിഡന്റുമായുള്ള മീറ്റിങ് എങ്ങനെയെങ്കിലും നടത്തിത്തരൂ എന്നുപറഞ്ഞ് ഓടിനടന്നു. ഒരു ഊബർ എങ്കിലും കൊടുത്ത് അതിയാനെ എയർപോർട്ടിൽ എത്തിക്കൂ റഷ്യാക്കാരേ. പോകുമ്പോൾ രണ്ടുമാസത്തെ വീട്ടുവാടക അടയ്ക്കാനുള്ള പൈസയും പോക്കറ്റിലിട്ടു കൊടുക്ക്. ഒരു പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പഠിക്കെടോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button