Latest NewsNewsInternational

യുക്രൈൻ ആക്രമണത്തിൽ രണ്ടു കൂട്ടർക്കും സാരോപദേശം നൽകി താലിബാൻ

കാബൂൾ: യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി താലിബാൻ. അക്രമത്തിന്‍റെ പാതയിൽ നിന്ന് യുക്രൈനും റഷ്യയും പിന്മാറണമെന്നും ഇരുകക്ഷികളും സംയമനം പാലിക്കണമെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യുക്രൈനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും, റഷ്യയുടെ ആക്രമണത്തിൽ സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ ഉത്കണ്ഠയുണ്ടെന്നും താലിബാൻ വ്യക്തമാക്കി.

താലിബാന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം;

യുക്രൈനിലെ സ്ഥിതിഗതികൾ ദ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. റഷ്യയുടെ ആക്രമണത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. രണ്ട് കക്ഷികളും സംയമനം പാലിക്കാൻ തയ്യാറാകണം. കലാപകലുഷിതമാക്കുന്ന ഏതൊരു നീക്കത്തിൽ നിന്നും എല്ലാവരും പിന്മാറണം. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരു കക്ഷികളും തയ്യാറാകണം. യുക്രൈനിലുള്ള അഫ്ഗാനിസ്ഥാൻ സ്വദേശികളുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇരു കക്ഷികളോടും ആവശ്യപ്പെടുന്നു. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ, വിദേശകാര്യ നയത്തിലെ നിക്ഷ്പക്ഷ സമീപനത്തിൽ ഊന്നി നിന്നുകൊണ്ട് ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button