KeralaLatest NewsNewsCrime

14-കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു: മലപ്പുറം സ്വദേശി അറസ്റ്റില്‍

പാണ്ടിക്കാട്: 14-കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ 49-കാരന്‍ അറസ്റ്റിൽ. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളെയാമ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മാറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഷറഫുദ്ദീന്‍ പ്രതിയാണ്.

കഴിഞ്ഞവര്‍ഷം, ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.14-കാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിയതിരിക്കാന്‍ ഷറഫുദ്ദീന്‍ കുട്ടിയ്ക്ക് 50 രൂപ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പോലീസ് വിവരമറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read Also  :  മാരക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ.മാരായ ഇ.എ. അരവിന്ദന്‍, കെ. തുളസി, എ.എസ്.ഐ. സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ. ശശി, സി.പി അനീഷ്, അഷ്റഫ്, ഷബീന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button