KeralaLatest NewsNewsIndiaInternational

‘മെരുക്കാനാവാത്ത ഒറ്റയാൻ’ ആരാണ് വ്ലാദിമിർ പുടിൻ? ആധുനിക ഹിറ്റ്‌ലര്‍ എന്ന പേര് എങ്ങനെ വന്നു

ഒരു ജനതയെ തന്നെ രക്ഷിക്കാൻ ഒരു ചാരന് ശേഷിയുണ്ടെന്ന് വിശ്വസിച്ചിരുന്ന പുടിൻ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്ന പ്രാകൃതമുള്ളവനായിരുന്നു

സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് അമേരിക്കയ്ക്കും മുകളിൽ റഷ്യയെന്ന വൻശക്തി ഉണ്ടാകുമായിരുന്നു. അവിടെ ഏകാധിപതിയായ ഒരു പുതിയ ഹിറ്റ്‌ലർ വ്ലാദിമിർ പുടിൻ എന്ന പേരിൽ ജനിക്കുകയും ചെയ്യുമായിരുന്നു. 2000 മുതൽ ഈ ഒറ്റയാൻ റഷ്യയുടെ ഭരണ സംവിധാനത്തുണ്ട്. 2000 മുതൽ 2008 വരെ റഷ്യയുടെ പ്രസിഡണ്ടായും 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചു. നീണ്ട വർഷക്കാലം ഇയാൾ റഷ്യൻ തെരുവുകളിൽ തന്റെ ഏകാധിപത്യത്തിന്റെ കഥകളെഴുതി.

Also Read:ആറ് നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം

1952 ഒക്ടോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ലാമിഡർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് പുടിൻ ജനിച്ചത്. പിതാവിന്റെ നാവികസേനയിലെ തൊഴിലും മാതാവിന്റെ ഫാക്ടറി ജീവിതവുമായി കടന്നു പോയതായിരുന്നു പുടിന്റെ കുട്ടിക്കാലം. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച പുടിൻ, ജൂഡോ എന്ന കായിക ഇനത്തിൽ വൈദഗ്ദ്യം നേടിയിരുന്നു. കുറ്റാന്വേഷകനാകണമെന്നായിരുന്നു അന്ന് പുടിന്റെ ആഗ്രഹം.

എന്നാൽ, 1975 -ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാർവ്വദേശീയ നിയമത്തിൽ ബിരുദം നേടിയ പുടിൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 – ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ജീവിതവും അപ്പാടെ മാറി മറിഞ്ഞു.

1975 ൽ ബിരുദപഠനം പൂർത്തിയാക്കിയതോടെ പുടിൻ കെ.ജി.ബി യിൽ ചേർന്നു. പരിശീലനത്തിനുശേഷം ലെനിൻ ഗ്രാദിൽ വിദേശിക ളെയും, നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്. അവിടെയാണ് ഒരു കെ ജി ബി ചാരനിൽ നിന്നും റഷ്യൻ ചരിത്രത്തിലേക്കുള്ള പുടിന്റെ യാത്ര ആരംഭിയ്ക്കുന്നത്. കുട്ടിക്കാലത്ത് തന്നെ ഏറെ സ്വാദീനിച്ച നാത്സികൾക്കെതിരെ പോരാടുന്ന ഒരു സോവിയറ്റ് ചാരന്റെ കഥ അന്ന് മുതൽക്ക് പുടിന്റെ മനസ്സിൽ വീണ്ടും മുളപൊട്ടി. 1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചതോടെ കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിയ്ക്കപ്പെട്ടു.

ഒരു ജനതയെ തന്നെ രക്ഷിക്കാൻ ഒരു ചാരന് ശേഷിയുണ്ടെന്ന് വിശ്വസിച്ചിരുന്ന പുടിൻ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്ന പ്രാകൃതമുള്ളവനായിരുന്നു. അനാറ്റോളി സോബ്ചാക് എന്ന റഷ്യൻ രാഷ്ട്രീയക്കാരന്റെ വലംകൈയായാണ് പുടിൻ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ചത്. അനറ്റോളി വൈകാതെ ലെനിൻഗ്രാഡ് നഗരത്തിന്റെ മേയറായപ്പോൾ ഇഷ്ടക്കാരനായ പുടിനെ അദ്ദേഹം 1994ൽ നഗരത്തിന്റെ ഡപ്യൂട്ടി മേയറായി നിയമിച്ചു.

തുടർന്ന്, ഏറെ നാളത്തെ രാഷ്ട്രീയ പ്രവർത്തനത്തിന് ശേഷം രണ്ടായിരത്തിൽ പുടിൻ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നു. അന്ന് റഷ്യൻ രാഷ്ട്രീയ നിരീക്ഷകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് റഷ്യൻ പരമാധികാരത്തിലേക്ക് പുടിൻ എന്ന ഒറ്റയാൻ നടന്നടുത്തു. 2000 ത്തിൽ തുടങ്ങിയ ഭരണം 2008 വരെ നീണ്ടു. എന്നാൽ, രണ്ട് ഭരണകാലത്തിൽ കൂടുതൽ ഒരു ഗവണ്മെന്റിന് നിലനിൽക്കാൻ കഴിയില്ല എന്ന കാരണം കൊണ്ട് 2012 ൽ പുടിന് മാറി നിൽക്കേണ്ടി വന്നു.

എന്നാൽ, തന്ത്രശാലിയായ പുടിൻ അന്ന് തന്റെ ഏറ്റവും വിശ്വാസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റാക്കി, ദിമിത്രി ഭരിക്കുമ്പോഴും അണിയറയിൽ ചരടുകൾ വലിച്ചിരുന്നത് പുടിനായിരുന്നു. തുടർന്ന്, 2016ൽ തിരിച്ച് അധികാരത്തിലെത്തിയ പുടിൻ 2036 വരെ ഭരിക്കാവുന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്തു. ഇന്ന് റഷ്യ യുക്രൈനിലേക്ക് ഇരച്ചു കയറുമ്പോൾ നമ്മൾ ഏറ്റവുമധികം തിരയുന്ന ഈ ഏകാധിപതി ഒരുകാലത്ത് അങ്ങേയറ്റം ശാന്തസ്വഭാവമുള്ള ഒരു മനുഷ്യനായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞില്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ പുടിനിസത്തിനൊപ്പം സഞ്ചരിച്ചേനെ.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button