Latest NewsNewsFootballSports

വേതനം വെട്ടിക്കുറക്കാൻ ബയേണ്‍ മ്യൂണിക്ക്: ക്ലബ് വിടാനൊരുങ്ങി ലെവന്‍ഡോവ്‌സ്കി

ബെർലിൻ: ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങി സൂപ്പർ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കി. അടുത്ത സീസണിന്റെ അവസാനത്തോടെ, ക്ലബുമായിട്ടുള്ള കരാര്‍ അവസാനിക്കുന്ന താരം ബയേണ്‍ വിടാനാണ് തീരുമാനം. മികച്ച ഫോമിൽ തുടരുന്ന താരവുമായി രണ്ടു വര്‍ഷത്തേക്ക് കൂടി കരാർ പുതുക്കാൻ ക്ലബ്ബിന് താല്പര്യമുണ്ട്. എന്നാല്‍, ശമ്പളം കുറയ്‌ക്കേണ്ടി വരുമെന്നതാണ് തടസ്സമായി നില്‍ക്കുന്നത്.

30 വയസ് കഴിഞ്ഞ താരങ്ങളുമായി ബയേണ്‍ ദീര്‍ഘകാല കരാര്‍ വെയ്ക്കാറില്ല. സാധാരണയായി ഒരു വര്‍ഷമാണ് മുപ്പതു കഴിഞ്ഞ താരങ്ങള്‍ക്ക് ബയേണ്‍ മ്യൂണിക്ക് കരാര്‍ പുതുക്കി നല്‍കാറുള്ളത്. എന്നാല്‍, 33 കാരനായ ലെവന്‍ഡോവ്‌സ്‌കിയുടെ പ്രകടന മികവിൽ ടീമിന് ഇപ്പോഴും വിശ്വാസമുണ്ട്. സീസണില്‍ 28 ലീഗ് ഗോളുകള്‍ അടക്കം 33 മത്സരങ്ങളില്‍ നിന്നും 36 ഗോളുകള്‍ താരം ഇതിനകം നേടിയിട്ടുണ്ട്.

Read Also:- ടി20 റാങ്കിംഗില്‍ ശ്രേയസ് അയ്യര്‍ക്ക് മുന്നേറ്റം: കോഹ്ലി ആദ്യ പത്തില്‍ നിന്ന് പുറത്ത്

റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് വേണ്ടി രണ്ട് വര്‍ഷത്തെ കരാറാണ് ബയേണ്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ടീം വെച്ചിരിക്കുന്ന നിബന്ധന താരത്തിന് സമ്മതമല്ല. അതുകൊണ്ടു തന്നെ, അടുത്ത സീസണ്‍ അവസാനിക്കുന്നതോടെ ബയേണ്‍ മ്യൂണിക്കുമായുള്ള കരാര്‍ പൂര്‍ത്തിയാകുന്ന താരത്തിന്റെ കരിയറില്‍ ഒരു വഴിത്തിരിവ് ഉണ്ടായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button