Latest NewsNewsLife StyleFood & CookeryHealth & Fitness

കടുകില്‍ മായം ചേര്‍ത്തിട്ടുണ്ടോ?: വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം

ഇന്ന് നമ്മള്‍ പുറത്ത് നിന്ന് വാങ്ങിക്കുന്ന ഒട്ടുമിക്ക വീട്ടുസാധനങ്ങളിലും മായം കലര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായതും അല്ലാത്തതുമായ പല മാര്‍ഗങ്ങളുമുണ്ട്. ഇപ്പോഴിതാ, കടുകിലെ മായം കണ്ടെത്താൻ കഴിയുന്ന ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.’ദ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതേറിറ്റി ഓഫ് ഇന്ത്യ’യാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കടുക് ചില്ലിന്റെ ഒരു പാത്രത്തില്‍ പരത്തിയിട്ട ശേഷം ഒരു ലെന്‍സിന്റെയോ മറ്റോ സഹായത്തോടെ ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഉപരിതലം അല്‍പം പരുകനായിട്ടുള്ള കടും കറുത്ത നിറത്തിലുള്ള ചെറിയ മണികള്‍ കാണുന്നുവെങ്കില്‍ അത് മായം കലര്‍ന്ന കടുകാണെന്ന് മനസിലാക്കാം.

Read Also  :  മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമായിരിക്കും : ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യയുടെ മുന്നറിയിപ്പ്

യഥാര്‍ത്ഥ കടുകാണെങ്കില്‍ കടും കറുപ്പ് നിറമായിരിക്കില്ല. മാത്രമല്ല, ഉപരിതലം വളരെയധികം മിനുസമുള്ളതും ആയിരിക്കുമെന്നും വീഡിയോയിൽ പറയുന്നു.

 

 

View this post on Instagram

 

A post shared by FSSAI (@fssai_safefood)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button