KeralaLatest NewsNews

കോൺ​ഗ്രസിൽ വലിയ സ്ഫോ‌‌ടനങ്ങളൊന്നും ഉണ്ടായിട്ടില്ല: ചെന്നിത്തലയുമായി ഇനി ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് കെ മുരളീധരൻ

കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

കോഴിക്കോട്: രമേശ് ചെന്നിത്തലയുമായുള്ള തർക്കം പരിഹരിച്ചെന്ന് കെ മുരളീധരൻ എംപി. കോൺ​ഗ്രസ് പുനഃസംഘ‌ന നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അസ്വാരസ്യങ്ങൾക്ക് ഉടൻ പരിഹാരമാകുന്നും കോൺ​ഗ്രസിൽ വലിയ സ്ഫോ‌‌ടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സ്വാഭാവികമാണെന്നും അത് പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്‌ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്

‘കെപിസിസി അധ്യക്ഷന്റെ അഭിപ്രായം മാനിച്ചേ ഹൈക്കമാൻഡ് എന്ത് തീരുമാനവും എടുക്കൂ. ഇന്ത്യയിലെ സിപിഎമ്മിന്റ അവസാന വാക്കായി പിണറായി മാറി. സീതറാം യെച്ചൂരി പോലും പിണറായി പറയുന്നത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പുനഃസംഘടന മാറ്റിവെച്ചതിൽ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രമേശ് ചെന്നിത്തലയുമായി ശത്രുതയില്ല, അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അത് സംസാരിച്ചു തീർത്തു. ഇനി ഒന്നിച്ചു പോകാനാണ് തീരുമാനം. കോൺ​ഗ്രസിനകത്ത് ഇപ്പോൾ ഉയർന്നുവന്നിട്ടുളള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുനഃസംഘടനയിൽ താൻ പരാതി നൽകിയിട്ടില്ല. മറ്റ് എംപിമാർ പരാതി നൽകിയതായി അറിയില്ല. പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാൻഡിൽ പരാതി നൽകാൻ എല്ലാവർക്കും അവകാശമുണ്ട് ‘- മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button