KeralaLatest NewsNews

മയ്യത്തിനെ പോലും വെറുതെ വിടാത്ത വിശ്വാസികളെ, നിങ്ങളോട് പടച്ച തമ്പുരാൻ പൊറുക്കാതിരിക്കട്ടെ: കുറിപ്പ്

മയ്യത്തിനോട് പോലും നീതി പുലർത്താൻ സാധിക്കാത്ത മത മനോരോഗികളായ ഇസ് ലാം പാട്രിയാർക്കി

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വ്ലോഗെർ റിഫ മെഹ് നുവിനെക്കുറിച്ചു സോഷ്യൽ മീഡിയയിൽ ഇസ്ലാം മത മൗലിക വാദികൾ ഉയർത്തിയ വിമർശനത്തിൽ പ്രതികരണവുമായി അധ്യാപകനും എഴുത്തുകാരനുമായ മുഹമ്മദ് റാഫി എൻ വി. ചെയ്ത പാപത്തിന് കിട്ടിയ ശിക്ഷയാണ് റിഫയുടെ മരണത്തിനു പിന്നിലെന്നാണ് വിമർശനം. ഇതിനെതിരെയാണ് റാഫിയുടെ പ്രതികരണം.

‘സ്വത്വവാദം ചിലയ്ക്കുന്ന ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളോ അവർക്ക് സൈദ്ധാന്തിക പേട്രണൈസേഷൻ നടത്തുന്ന ജെ. ദേവികയെ പോലുള്ള നോൺ മുസ്ലിം നായർ ബുദ്ധിജീവികളോ എന്തെങ്കിലും ഇത് സംബന്ധമായി എഴുതിയത് നിങ്ങൾ കണ്ടിരുന്നോ?’- എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ റാഫി ചോദിക്കുന്നു.

read also: സിപിഎം കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം: കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധം, മാപ്പുപറയണമെന്ന് ജബീന ഇർഷാദ്

കുറിപ്പ് പൂർണ്ണ രൂപം

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത റിഫ മെഹ് നു എന്ന വ്ളോഗറുടെ ഫോട്ടോ ആണിത്. മുസ്ലിം പെൺകുട്ടികളെ കുറച്ചേ നമ്മൾ ഇത്തരം മീഡിയ പ്രൊഫഷൻ ആയി തെരഞ്ഞെടുക്കുന്നത് കാണാറുള്ളു. ഈ പെൺകുട്ടി മരണപ്പെട്ട വാർത്തക്ക് കീഴെ ഇസ്ലാം മത മൗലിക നാറികളുടെ മതച്ചൊരുക്ക് കുത്തിയൊലിച്ചു. ചെയ്ത പാപത്തിന് കിട്ടിയ ശിക്ഷയാണത്രെ.! സ്വത്വവാദം ചിലയ്ക്കുന്ന ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളോ അവർക്ക് സൈദ്ധാന്തിക പേട്രണൈസേഷൻ നടത്തുന്ന ജെ. ദേവികയെ പോലുള്ള നോൺ മുസ്ലിം നായർ ബുദ്ധിജീവികളോ എന്തെങ്കിലും ഇത് സംബന്ധമായി എഴുതിയത് നിങ്ങൾ കണ്ടിരുന്നോ?

മതച്ചൊരുക്കും സ്ത്രീ വിരുദ്ധതയും ഉള്ളിൽ സൂക്ഷിക്കുന്ന വലിയ ഒരു വിഭാഗം ഇസ്ലാം മത വിശ്വാസികൾ ഉണ്ടെന്നാണോ നമ്മൾ ഈ കമൻ്റുകളിൽ നിന്ന് വായിക്കേണ്ടത് ? മുസ്ലിം പെൺകുട്ടികൾ അഴിഞാടരുതത്രെ! എന്താണീ അഴിഞ്ഞാട്ടം ? ഇമ്മാതിരി വേഷം ധരിച്ച് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടരുത് ! അതു തന്നെ. ഞാൻ ആലോചിക്കുകയായിരുന്നു. ആ പെൺകുട്ടി മരണപ്പെട്ടു. മയ്യത്തിനോട് പോലും നീതി പുലർത്താൻ സാധിക്കാത്ത മത മനോരോഗികളായ ഇസ് ലാം പാട്രിയാർക്കി അവരോട് ക്ഷമിക്കാൻ തയ്യാറല്ല. നിങ്ങൾ പോവാൻ ഉദ്ദേശിക്കുന്ന സുവർഗ്ഗം എന്തായാലും ഈ പെൺകുട്ടി പ്രവേശിക്കാനിടയുള്ള സുവർഗ്ഗമാവാതിരിക്കട്ടെ മയ്യത്തിനെ പോലും വെറുതെ വിടാത്ത വിശ്വാസികളെ ! നിങ്ങളോട് പടച്ച തമ്പുരാൻ പൊറുക്കാതിരിക്കട്ടെ

shortlink

Related Articles

Post Your Comments


Back to top button