CricketLatest NewsNewsSports

രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു

രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് കേരളം ഇറങ്ങിയത്. യുവ പേസ് ബോളര്‍ ഏദന്‍ ആപ്പിള്‍ ടോമിനു പകരം എന്‍പി ബേസില്‍ കേരള ടീമില്‍ ഇടംപിടിച്ചു.

ഗുജറാത്തിനെതിരെ രണ്ട് ഇന്നിംഗ്‌സിലുമായി ഒരു വിക്കറ്റ് മാത്രമാണ് ഏദന്‍ വീഴ്ത്തിയത്. മാത്രമല്ല, രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് ഓവര്‍ മാത്രമാണ് താരം എറിഞ്ഞിരുന്നത്. ഇരുടീമുകൾക്കും ഈ മത്സരം ഏറെ നിര്‍ണായകമാണ്. ജയിക്കുന്ന ടീം നോക്കൗട്ടിലെത്തും. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടുന്ന ടീം മുന്നേറും. അതേസമയം, മത്സരം ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ 82/1 എന്ന നിലയിലാണ് മധ്യപ്രദേശ്.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, എന്‍ പി ബേസില്‍, എം ഡി നിതീഷ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്.

Read Also:- ബിസിസിഐ വാര്‍ഷിക കരാർ: ദീപ്തി ശര്‍മയ്ക്കും രാജേശ്വരി ഗെയ്കവാദിനും സ്ഥാനക്കയറ്റം

മധ്യപ്രേദശ്: ഹിമാന്‍ഷു മന്ത്രി, യഷ് ദുബെ, ശുഭം ശര്‍മ, രജത് പടിദാര്‍, ആദിത്യ ശ്രീവാസ്തവ, അക്ഷത് രഘുവന്‍ഷി, മിഹിര്‍ ഹിര്‍വാണി, കുമാര്‍ കാര്‍ത്തികേയ സിംഗ്, ഈശ്വര്‍ ചന്ദ്ര പാണ്ഡെ, അനുഭവ് അഗര്‍വാള്‍, കുല്‍ദീപ് സെന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button