KeralaLatest NewsNews

സംസ്ഥാനത്ത് ജനപ്രിയ ബ്രാന്‍ഡുകൾക്ക് ക്ഷാമം: ജവാനുൾപ്പടെയുള്ള ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്ന് ഉപഭോക്താക്കൾ

തിരുവനന്തപുരം: മദ്യശാലകളില്‍ ജനപ്രിയ ബ്രാന്‍ഡുകള്‍ ലഭിക്കാനില്ലെന്ന് പരാതി. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി മദ്യശാലകള്‍ പഴയത് പോലെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണം ഉയരുന്നത്. റമ്മും ബ്രാണ്ടിയും ഉൾപ്പടെയുള്ളവയ്‌ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ജവാനുൾപ്പടെയുള്ളവയ്‌ക്ക് പകരമായി നൽകുന്നത് വടക്കേ ഇന്ത്യയിൽ നിന്നെത്തിക്കുന്ന മദ്യമാണെന്നാണ് ഉപഭോക്താക്കളുടെ പ്രധാന ആരോപണം. കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ബ്രാന്‍ഡുകള്‍ക്ക് നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിയിൽ പറയുന്നു.

510 മുതല്‍ 600 രൂപ വരെയുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. കോവിഡ് നിയന്ത്രണം പരിഗണിച്ച് ഓർഡറുകളില്‍ വന്ന കുറവും വര്‍ഷാവസാനമായതിനാല്‍, സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കൽ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആരോപണം.

Read Also  :  സ്കൂ​ൾ ഓ​ഫ് ഡ്രാ​മ കാ​മ്പ​സി​ൽ തീ​പി​ടി​ത്തം:നാ​ട​കാ​വ​ത​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സെ​റ്റി​ലു​ൾ​പ്പെ​ടെ തീപി​ടിച്ചു

അതേസമയം, ഒന്നാം തീയതിയും മദ്യശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ സർക്കാർ ആലോചിക്കുമെന്നാണ് വിവരം.സംസ്ഥാനത്തെ മദ്യനയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button