KeralaLatest NewsIndiaInternational

‘ഞങ്ങൾ ഇന്ത്യൻസ് അല്ല മലയാളികൾ’ ആണെന്ന് മാധ്യമങ്ങളോട് ഉക്രൈനിൽ നിന്ന് വിദ്യാർത്ഥിനി: രൂക്ഷ വിമർശനം

'എന്തു കൊണ്ട് ഇവറ്റകൾക്കെല്ലാം ഇന്ത്യയിൽ മെഡിസിന് സീറ്റ് കിട്ടുന്നില്ല എന്നതിന്റെ കാര്യം ഈ യുദ്ധത്തോടെ മനസിലായല്ലോ ..?'

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങൾ ഉക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ അപ്പപ്പോൾ പല വിദ്യാർത്ഥികളിൽ നിന്നും ലൈവ് ആയി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഈ സമയത്ത് അവിടെ നിന്ന് പ്രതികരിക്കുന്ന മലയാളി വിദ്യാർത്ഥികൾ പല തരത്തിൽ ആണ് വിവരങ്ങൾ അറിയിക്കുന്നത്. ഇതിൽ ഇപ്പോൾ ഒരു വീഡിയോ വൈറലാണ്.

24 ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ, നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെല്ലാം ഇന്ത്യക്കാർ ആണൊ എന്ന് ചോദിക്കുമ്പോൾ ഒരു വിദ്യാർത്ഥിനി പറയുന്നത്‌ ഞങ്ങൾ ഇന്ത്യക്കാർ അല്ല, ഞങ്ങൾ മൊത്തം മലയാളികൾ ആണ് എന്നാണ്. ഇത് തെറ്റുപറ്റിയതാവാമെന്നു കരുതി അവതാരകൻ വീണ്ടും ചോദിച്ചിട്ടും പെൺകുട്ടി അതേ നിലപാട് തന്നെയാണ് പറയുന്നത്. എന്നാൽ, അങ്ങനെ പറയരുത്‌ നമ്മൾ ഇന്ത്യക്കാർ ആണെന്ന് വേണം പറയാനെന്ന്, മാധ്യമ പ്രവർത്തകൻ അവരെ തിരുത്തുന്നില്ല എന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചില വിമർശന പോസ്റ്റുകൾ കാണാം:

രഞ്ജിത് വിശ്വനാഥ് എഴുതുന്നു, ‘ഞങ്ങൾ ഇന്ത്യൻസ് അല്ല, മലയാളികളാണ്’ എന്നവർ ആവർത്തിച്ച് പറയുന്ന സ്ഥിതിക്ക്, അവരെ അവിടെ നിന്ന് ഇന്ത്യക്കാരുടെ ചിലവിൽ കൊണ്ടു വരേണ്ട കടമ ഇന്ത്യൻ സർക്കാരിന് ഇല്ലല്ലോ അല്ലെ.?
അതുപോലെ തന്നെ, അവരുടെ ഇന്ത്യൻ പാസ്പോർട്ടും റദ്ദാക്കി കളയാം…
എന്തു കൊണ്ട് ഇവറ്റകൾക്കെല്ലാം ഇന്ത്യയിൽ മെഡിസിന് സീറ്റ് കിട്ടുന്നില്ല എന്നതിന്റെ കാര്യം ഈ യുദ്ധത്തോടെ മനസിലായല്ലോ ..
ഇതല്ലേ അവറ്റകളുടെ ബോധം..?
ഇതല്ലേ അവരുടെ വിവരം..?
എന്തായാലും അവറ്റകളെ അവിടെനിന്ന് രക്ഷിച്ചു കൊണ്ടുവരാൻ മലയാള നാട്ടിൽനിന്നും ഉടെനെ തന്നെ ആളുകൾ പോവുന്നുണ്ടായിരിക്കും…’

 

അഭിലാഷ് മോഹനൻ എഴുതുന്നു, ‘മാധ്യമ പ്രവർത്തകൻ നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെല്ലാം ഇന്ത്യക്കാർ ആണൊ എന്ന് ചോദിക്കുമ്പോൾ ഈ പെൺകുട്ടി പറയുന്നത്‌, ഞങ്ങൾ ഇന്ത്യക്കാർ അല്ലാ ഞങ്ങൾ മൊത്തം മലയാളികൾ ആണെന്നാണ്. അതും വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നു! എന്നാൽ, അങ്ങനെ പറയരുത്‌ നമ്മൾ ഇന്ത്യക്കാർ ആണെന്ന് വേണം പറയാനെന്ന് മാധ്യമ പ്രവർത്തകൻ അവരെ തിരുത്തുന്നതും ഇല്ല.. എന്തായാലും, നല്ല പൊതുപോധം തന്നെ 24 ചാനൽ കാണിച്ചത്‌ .

ഞാൻ ഏത്‌ രാജ്യത്ത്‌ പോയാലും നിങ്ങൾ എവിടെ നിന്നാ എന്ന് ചോദിക്കുമ്പോൾ ഞാൻ ആദ്യം പറയുന്നത്‌, ‘ഐ ആം ഫ്രം ഇന്ത്യ’ എന്നാണ്. അത്‌ കഴിഞ്ഞേ മറ്റ്‌ എന്തും പറയൂ. കാരണം എന്റെ കയ്യിലെ പാസ്പോർട്ട്‌ റിപ്പബ്ലിക്‌ ഓഫ്‌ ഇന്ത്യയുടേതാണ് അല്ലാതെ റിപ്പബ്ലിക്‌ ഓഫ്‌ കേരളയുടെ അല്ല. എംബിബിഎസിനൊക്കെ പോകുന്നവർ അത്യാവിശ്യം വിവരവും ബോധവും ഒക്കെ ഉള്ളവർ ആണെന്നാ ഞാൻ കരുതിയത്‌ എന്നാൽ അങ്ങനെ കരുതിയ എനിക്കാ തെറ്റ്‌ പറ്റിയത്‌ !!’

shortlink

Related Articles

Post Your Comments

Related Articles


Back to top button