Latest NewsFootballNewsSports

മെസിയുടെ സമാന രീതിയിലുള്ള വീഡിയോ കണ്ടു, അത് നടപ്പാക്കുകയും ചെയ്തു: ഫോഡന്റെ അസിസ്റ്റ് കണ്ട് കണ്ണുതള്ളി ഫുട്ബോൾ ലോകം

മാഞ്ചസ്റ്റർ: എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച യുവ താരം ഫില്‍ ഫോഡന്റെ അസിസ്റ്റ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഫുട്ബോൾ ലോകം. പീറ്റര്‍ബറോക്കെതിരെ നടന്ന മത്സരത്തില്‍, ജാക്ക് ഗ്രീലിഷ് നേടിയ ഗോളിന് വഴിയൊരുക്കിയത് ഫില്‍ ഫോഡനായിരുന്നു. ഫില്‍ ഫോഡന്‍ നല്‍കിയ അസിസ്റ്റ് സൂപ്പർ താരം ലയണല്‍ മെസിയെ ഓര്‍മിപ്പിച്ചുവെന്നാണ് ഗ്രീലിഷ് മത്സരം ശേഷം പറഞ്ഞത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍(67) മൈതാനത്തിന്റെ മദ്ധ്യനിരയില്‍ നിന്നും അല്‍പ്പം മാത്രം മാറിയുള്ള പൊസിഷനില്‍ നിന്നും ഫോഡന്‍ ഉയര്‍ത്തിക്കൊടുത്ത പന്ത് പീറ്റര്‍ബറോയുടെ മുഴുവന്‍ പ്രതിരോധത്തെയും കബളിപ്പിച്ചു കൊണ്ട് ബോക്‌സിലേക്ക് ഓടിക്കയറിയ ഗ്രീലിഷ് പന്ത് തന്റെ കാലുകളിൽ നിയന്ത്രിച്ചു. തുടർന്ന്, ഗ്രീലിഷ് അത് ഗോളിലേക്ക് പായിക്കുകയും ചെയ്തു.

Read Also:- നൂറാം ടെസ്റ്റ്: കോഹ്ലിക്ക് ഗംഭീര വിജയം സമ്മാനിക്കുമെന്ന് ബുമ്ര

എന്നാൽ, മത്സരത്തിന് തൊട്ടുമുമ്പ് ഫോഡനും ഗ്രീലിഷും ടീം ബസില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട മെസിയുടെ സമാന രീതിയിലുള്ള ഒരു പാസിന്റെ വീഡിയോ ഫോണില്‍ കണ്ടിരുന്നു. തൊട്ടു പിന്നാലെ കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ചേര്‍ന്ന് അത് നടപ്പാക്കുകയും ചെയ്തുവെന്ന് മത്സരത്തിൽ ആദ്യ ഗോൾ നേടിയ മഹ്‌റസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button