Latest NewsNewsEuropeInternational

ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്‌ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്

ജനീവ: ഉക്രൈൻ അധിനിവേശത്തിൽ റഷ്യയെ ശാസിക്കാനും മോസ്‌കോ യുദ്ധം അവസാനിപ്പിക്കാനും സൈനിക സേനയെ പിൻവലിക്കാനും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ബുധനാഴ്ച വോട്ട് ചെയ്തു. റഷ്യയെ നയതന്ത്രപരമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിടുന്ന നടപടി. യുഎൻ സുരക്ഷാ കൗൺസിൽ വിളിച്ച ഒരു അപൂർവ അടിയന്തര സമ്മേളനത്തിൽ അസംബ്ലിയിലെ 193 അംഗങ്ങളിൽ 141 പേരും പ്രമേയത്തെ പിന്തുണച്ചു.

കെർസൺ തുറമുഖത്ത് ലക്ഷക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതമാക്കിയ വിനാശകരമായ ബോംബാക്രമണത്തിനും വ്യോമാക്രമണത്തിനും എതിരെ ഉക്രൈൻ സൈന്യം പോരാടിയതായും ‘ഉക്രൈനെതിരായ ആക്രമണത്തെ’ അപലപിക്കുന്നതായും സമ്മേളനത്തിൽ പ്രമേയമ പാസാക്കി. ഇതിന് മുൻപ് 1982ലാണ് സുരക്ഷാ കൗൺസിൽ അവസാനമായി ജനറൽ അസംബ്ലിയുടെ അടിയന്തര സമ്മേളനം വിളിച്ചത്.

ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കും: തീരുമാനം മോദി – പുടിൻ ചർച്ചയിൽ
അതേസമയം, ചൈന ഉൾപ്പെടെ 35 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും റഷ്യ, സിറിയ, ബെലാറസ് എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു. ജനറൽ അസംബ്ലി പ്രമേയങ്ങൾ നിർബന്ധമല്ലെങ്കിലും അവയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button