Latest NewsUAENewsInternationalGulf

യുക്രൈനിലെ ദുരിതബാധിതർക്ക് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുക്രെനിലെ ദുരിതബാധിതർക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് യുഎഇ. 50 ലക്ഷം ഡോളറിന്റെ സഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. യുണൈറ്റഡ് നേഷൻസിന്റെ ഹ്യുമാനിറ്റേറിയൻ ഫ്‌ളാഷ് അപ്പീലിനും യുക്രൈനായുള്ള റീജിയണൽ റെഫ്യൂജി റെസ്പോൺസ് പ്ലാനിനുമാണു യുഎഇ സംഭാവന നൽകിയത്.

Read Also: ഉക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തി, കേരളത്തിലെത്തിക്കുന്നതിൽ പ്രതിസന്ധി: സേറയെ കൈവിടാതെ ആര്യ

സാധാരണ ജനതയുടെ നില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ അവരിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് യുഎഇ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, യുക്രൈനിലെ യുഎന്നിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കു ധനസഹായം നൽകാനുള്ള അപേക്ഷ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഔദ്യോഗികമായി സമർപ്പിച്ചിരുന്നു.

Read Also: കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിന് കൈയ്യടിയുമായി ശശി തരൂര്‍ എംപി : എസ് ജയശങ്കറിനും പ്രത്യേക അഭിനന്ദനം അറിയിച്ച് തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button