KollamLatest NewsKeralaNattuvarthaNews

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസ് : യുവാവ് പിടിയിൽ

കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം കുന്നത്തൂര്‍ ഈസ്റ്റ് ഗോപി ഭവനില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അര്‍ജുനാണ് പൊലീസിന്റെ പിടിയിലായത്

കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം കുന്നത്തൂര്‍ ഈസ്റ്റ് ഗോപി ഭവനില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അര്‍ജുനാണ് പൊലീസിന്റെ പിടിയിലായത്.

Read Also : പൊലീസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി

ചൊവ്വാഴ്ച രാവിലെ 9 ഓടെയായിരുന്നു സംഭവം. വീടിന്റെ അടുക്കള വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയാണ് യുവതിയെ ആക്രമിച്ചത്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ സ്വദേശിനിയായ 37 കാരിയെയാണ് പ്രതി ആക്രമിച്ചത്.

ശാസ്താംകോട്ട എസ്.ഐ കെ.പി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button