Latest NewsNewsInternationalGulfQatar

സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തൽ: നിബന്ധനകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ

ദോഹ: രാജ്യത്തെ പാർപ്പിട മേഖലകളിലെ സ്വിമ്മിംഗ് പൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ. പൂളുകളിൽ മുങ്ങിമരിക്കുന്നത് ഉൾപ്പടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സ്വിമ്മിംഗ് പൂൾ സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: ഉക്രൈനിലെ നിരായുധരായ സാധാരണക്കാർ റഷ്യൻ സൈന്യത്തെ നേരിടുന്നു, ആകാശത്തേക്ക് വെടിയുതിർത്ത് സൈന്യം: വീഡിയോ

മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ സ്വിമ്മിംഗ് പൂളുകളിലോ, അവയുടെ സമീപത്തോ പ്രവേശിക്കുന്നതിന് അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. പാർപ്പിട മേഖലകളിലെ സ്വിമ്മിംഗ് പൂളുകൾ ഉയർന്ന വേലിക്കെട്ട് ഉപയോഗിച്ച് സുരക്ഷിതമാക്കേണ്ടതാണ്. ഇവയിലേക്കുള്ള പ്രവേശന ഗേറ്റ് സുരക്ഷിതമായി പൂട്ടി വെയ്ക്കണം. സ്വിമ്മിംഗ് പൂളുകളിൽ സുരക്ഷാ ഉപകരണങ്ങൾ, നീന്താൻ സഹായിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഉപകരണങ്ങൾ എന്നിവ ഉറപ്പ് വരുത്തണം. സ്വിമ്മിംഗ് പൂളുകൾക്ക് ചുറ്റും വഴുക്കൽ ഉണ്ടാകാൻ ഇടയില്ലാത്ത നിലം ഒരുക്കേണ്ടതാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also: ഓരോ അരമണിക്കൂറിലും ഒരു ബലാത്സംഗം, സ്ത്രീധന പീഡനമരണം: വനിതാ ദിനം ആഘോഷിക്കുന്നവർ അറിയേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button