Latest NewsKeralaNews

‘ഇനി നാമൊന്ന്’: മോതിരം പരസ്പരം മാറി ആര്യയും സച്ചിനും, പൂക്കളാൽ അലങ്കരിച്ച് എ.കെ.ജി സെന്റർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു മോതിരം മാറൽ. എ.കെ.ജി സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു. അലങ്കാര പണികൾ കൊണ്ട് വേദി അലങ്കരിച്ചിരുന്നു. ഇതോടെ, വിമർശനവും ഉയർന്നു.

ബാലസംഘം മുതൽക്കുള്ള ഇരുവരുടെയും പരിചയമാണ് തുടർന്ന് സൗഹൃദത്തിലും ഇപ്പോൾ വിവാഹത്തിലും എത്തി നിൽക്കുന്നത്. വിവാഹം ഉടനുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ആര്യ, രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം ഉണ്ടാവുക എന്നും അറിയിച്ചിരുന്നു. തമ്മില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് തന്നെ ഒരുപക്ഷെ, എസ്എഫ്‌ഐ എന്ന രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണെന്നും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നുവെന്നും ആര്യ പ്രതികരിച്ചു.

Also Read:വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ തിരഞ്ഞടുപ്പില്‍ പ്രതിഫലിക്കും: അമിത് ഷാ

‘പാര്‍ട്ടിയും കുടുംബവും തന്നെയാണ് പ്രധാനപ്പെട്ടത്. വിവാഹത്തിന്റെ അന്തിമ തീരുമാനം എടുക്കുന്നതില്‍ കുടുംബം ഒരു പ്രധാന ഘടകമാണ്. അവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടന്നത്. എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. വിവാഹക്കാര്യം ആദ്യം ഞങ്ങൾക്കിടയിൽ സംസാരിക്കുകയും പിന്നീട് വീട്ടുകാരോട് പറയുകയുമായിരുന്നു. രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ച ചെയ്യേണ്ടിയിരുന്നു. വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം ഉണ്ടാവുക. തിയ്യതി തീരുമാനിച്ചിട്ടില്ല. പഠനം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ നടത്താനുണ്ട്’, വിവാഹ വാർത്ത പ്രചരിച്ച സമയത്ത് ആര്യ പ്രതികരിച്ചതിങ്ങനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button