ThiruvananthapuramKeralaNattuvarthaLatest NewsNews

വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : പ്രതി അറസ്റ്റിൽ

വിളവൂർക്കൽ കുണ്ടമൺഭാഗം കുരിശുമുട്ടം സ്വദേശി വൈശാഖ് (20) ആണ് പൊലീസ് പിടിയിലായത്

നേമം: വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. വിളവൂർക്കൽ കുണ്ടമൺഭാഗം കുരിശുമുട്ടം സ്വദേശി വൈശാഖ് (20) ആണ് പൊലീസ് പിടിയിലായത്. മലയിൻകീഴ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സമീപവാസിയായ പത്മനാഭൻ നായർക്കാണ് (80) ആക്രമണത്തിൽ പരിക്കേറ്റത്.

Read Also : യുദ്ധം അവസാനിപ്പിക്കാം, പക്ഷേ..: ആവശ്യങ്ങളുമായി പുടിൻ

ഇദ്ദേഹത്തിന്‍റെ വീടിനു സമീപം ഇരുന്ന് വൈശാഖ് മദ്യപിക്കുന്നത് ചോദ്യം ചെയ്തതും വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതിലുള്ള വൈരാഗ്യവും ആണ് ആക്രമണത്തിലേക്ക് നയിച്ചത്. മുഖത്തും ചെവിയിലും വെട്ടേറ്റ പത്മനാഭൻ നായരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലയിൻകീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആർ. രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘം കുണ്ടമൺ ഭാഗത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button