ThiruvananthapuramLatest NewsKeralaNattuvarthaNews

ഹോ​ട്ട​ൽ മു​റി​യി​ൽ യു​വ​തി​ മ​രി​ച്ച ​നി​ല​യി​ൽ : ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ യുവാവിനെ കാണാനില്ല

കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഗാ​യ​ത്രി​യെയാ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്

തി​രു​വ​ന​ന്ത​പു​രം : ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ യു​വ​തി​യെ ദുരൂഹസാഹചര്യത്തിൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഗാ​യ​ത്രി​യെയാ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാഥമിക നി​ഗമനം.

അതേസമയം, ഇ​ന്ന​ലെ ഗാ​യ​ത്രി​ക്കൊ​പ്പം മു​റി​യെ​ടു​ത്ത പ്ര​വീ​ൺ എ​ന്ന​യാ​ളെ കാ​ണാ​നി​ല്ല. വൈ​കി​ട്ടോ​ടെ പ്ര​വീ​ൺ മു​റി​യി​ൽ നി​ന്ന് പു​റ​ത്ത് പോ​യി​രു​ന്നു. മു​റി പു​റ​ത്തു​ നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ആ​യി​രു​ന്നു.

Read Also : പല വിദ്യാർത്ഥികളും എന്നെ ബന്ധപ്പെട്ടിരുന്നു, സുരക്ഷ ഇല്ലാത്ത അതിർത്തിയിലേക്ക് മാർച്ച് ചെയ്തു തുടങ്ങി: ജോൺ ബ്രിട്ടാസ്

പ്ര​വീ​ൺ ആ​ണ് മ​ര​ണ വി​വ​രം ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​ പ​റ​ഞ്ഞ​ത്. സംഭവത്തിൽ ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​ർ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച ഗാ​യ​ത്രി​യും പ്ര​വീ​ണും ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button