Latest NewsKeralaNewsCrime

‘എനിക്ക് 50 വയസായിട്ടില്ല, 38 കഴിഞ്ഞതേ ഉള്ളു’: സിപ്‌സി ആള് ചില്ലറക്കാരിയല്ല, നീതുമോളും കൊച്ചുത്രേസ്യയും സിപ്‌സി തന്നെ !

കൊച്ചി: ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ മരണത്തിൽ, പിതാവായ സജീവനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. അറസ്റ്റിന് പിന്നാലെ, കുട്ടിയുടെ അമ്മൂമ്മയായ സിസ്‌പിയെ കുറിച്ച് പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില വിവരങ്ങൾ സത്യമല്ലെന്നും, കൊല്ലപ്പെട്ട കുഞ്ഞ് തന്റേതാണെന്ന് പറഞ്ഞ് താൻ ബിനോയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, അറസ്റ്റിലാകുന്നതിന് മുൻപ് സിപ്‌സി മറുനാടനോട് വെളിപ്പെടുത്തി.

Also Read:അത് ഞങ്ങളുടെ അഭിമാന തീരുമാനം, അവിടെ അഭ്യാസം വേണ്ട: നിലവിലെ ഭൂപരിഷ്കരണ നിയമം പര്യാപ്തമാണെന്ന് സി.പി.ഐ

തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നും അതിന്റെ ശസ്ത്രക്രിയകൾ ചെയ്തതാണെന്ന് ബിനോയ്ക്ക് അറിയാമെന്നുമാണ് സിപ്‌സി പറയുന്നത്. കൂടാതെ, മാധ്യമങ്ങളും പോലീസും പറയുന്നത് പോലെ താനൊരു 55 കാരി അല്ലെന്നും, തനിക്ക് 38 വയസ് കഴിഞ്ഞതേ ഉള്ളു എന്നും സിപ്‌സി പറയുന്നു. സിപ്‌സി ആളത്ര വെടിപ്പല്ല എന്നാണ് പോലീസും പറയുന്നത്. ഇവർക്കെതിരെ മുൻപ് പല കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും പല പേരുകളിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ബിനോയുടെ കുടുംബക്കാരോട് പറഞ്ഞിരുന്നത് ‘കൊച്ചുത്രേസ്യ’ എന്നായിരുന്നു. മറ്റിടങ്ങളിൽ നീതുമോൾ എന്ന പേരും ആയിരുന്നു പറഞ്ഞിരുന്നത്.

മോഷണ, ലഹരിമരുന്ന് കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളാണ് സിപ്‌സി. കാമുകൻ ബിനോയെ കൂടാതെ മറ്റ് പലരുമായും സിപ്‌സിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ്, താൻ സിപ്‌സിയുമായി അകന്നതെന്ന് ബിനോയ് മൊഴി നൽകിയിരുന്നു. ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെന്‍ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button