Latest NewsKerala

ബിജെപിയിൽ പോകില്ല എന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ അവർ: രശ്മി ആർ നായർ

ബിജെപിക്കു ചില്ലറ കച്ചവടം മതിയാക്കി ബാക്കി ഉള്ളതിനെ മൊത്തത്തിൽ ഒരു വിലയിട്ടങ്ങു എടുക്കാം.'

തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, കോൺഗ്രസ് തകർന്നടിഞ്ഞിരിക്കുകയാണ്. സോണിയയ്ക്ക് പിന്നാലെ രാഹുലും, പിന്നീട് പ്രിയങ്കയും നേതൃത്വത്തിലേക്ക് വന്നിട്ടും കോൺഗ്രസ് ഉപ്പുവെച്ച കലം പോലെയായി. കോൺഗ്രസിനുള്ളിൽ തന്നെ ഇതിന്റെ പേരിൽ അതൃപ്തി പുകയുകയാണ്. ഇപ്പോൾ കോൺഗ്രസിന്റെ പരാജയത്തിൽ പരിഹാസവുമായി ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ രംഗത്തെത്തിയിരിക്കുകയാണ്.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകാത്ത മൂന്നേ മൂന്നു പേർ സോണിയയും രാഹുലും പ്രിയങ്കയുമാണെന്നാണ് രശ്മിയുടെ പരിഹാസം.

അവരുടെ പോസ്റ്റ് കാണാം:

‘സോണിയ രാഹുൽ പ്രിയങ്ക ഗാന്ധിമാർ രാജി വച്ചാൽ കോൺഗ്രസിന് എന്ത് സംഭവിക്കും?
കോൺഗ്രസിന് ഒന്നും സംഭവിക്കില്ല ബിജെപിക്കു ലാഭമാണ്, ബിജെപിയിൽ പോകില്ല എന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ അവരാണ്. അപ്പൊ പിന്നെ ബിജെപിക്കു ചില്ലറ കച്ചവടം മതിയാക്കി ബാക്കി ഉള്ളതിനെ മൊത്തത്തിൽ ഒരു വിലയിട്ടങ്ങു എടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button