CricketLatest NewsNewsSports

ഐപിഎല്‍ 2022: മുംബൈയെ സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിനെ സോഷ്യല്‍ മീഡിയ ഫ്ലാറ്റ്ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്ത ഹര്‍ദ്ദിക് പാണ്ഡ്യ. പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ഹര്‍ദ്ദിക് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുംബൈയെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്തത്.

എന്നും മുംബൈയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്നിരുന്ന, ഏതു സമയത്തും ആരാധകര്‍ പിന്തുണച്ചിരുന്ന ഹര്‍ദ്ദിക്കില്‍ നിന്നും ഇങ്ങനൊരു നീക്കം ബ്ലൂ ആര്‍മിക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ, ഹര്‍ദ്ദിക്കിന്റെ അണ്‍ഫോളോ നീക്കത്തില്‍ മുംബൈ ഫാന്‍സ് അസ്വസ്തരാണെന്നാണ് റിപ്പോർട്ടുകൾ. ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ അടങ്ങാത്ത കലിപ്പാണ് ഹര്‍ദ്ദിക് ഇതിലൂടെ തീര്‍ത്തിരിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം.

Read Also:- ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു: സംഗക്കാര

അതേസമയം, ഹര്‍ദ്ദിക് പാണ്ഡ്യ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ശാരീരികക്ഷമതാ പരിശോധന. ഇതോടെ, ഐപിഎല്ലിൽ ഹര്‍ദ്ദിക് ഗുജറാത്ത് ടൈറ്റൻസിൽ കളിക്കുമെന്നുറപ്പായി. അതേസമയം, ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button