KeralaLatest NewsNews

കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പള്ളി വികാരി അറസ്റ്റിൽ

വൈദികന്റെ അതിക്രമം പെൺകുട്ടി അധ്യാപികയോട് പറഞ്ഞതിന് പിന്നാലെ, അധ്യാപിക പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് എടുത്തത്.

പത്തനംതിട്ട: പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. പത്തനംതിട്ടയിലെ കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്.

Read Also: സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിർക്കപ്പെടണം: ജസ്‌ല

വൈദികന്റെ അതിക്രമം പെൺകുട്ടി അധ്യാപികയോട് പറഞ്ഞതിന് പിന്നാലെ, അധ്യാപിക പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button