ThiruvananthapuramKeralaNattuvarthaLatest NewsNews

ലോ കോളജിലെ അക്രമം: പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് യൂത്ത് കോൺഗ്രസ്

എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പിന്തുണ നൽകി

തിരുവനന്തപുരം: ലോ കോളജിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മന്ത്രിമാരെ വഴി തടയുമെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്. എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനത്തിന് മുഖ്യമന്ത്രി പിന്തുണ നൽകിയെന്നും പൊലീസ് നടപടി വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ നിലപാട് കാരണമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ ആരോപിച്ചു.

തിരുവനന്തപുരം ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ കെഎസ്‌യു സ്ഥാനാർത്ഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കെഎസ്‌യു വനിതാ നേതാവിനെ അടക്കം എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് സഫ്‌ന യാക്കൂബിനും സഹപ്രവര്‍ത്തകര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

‘പെൺകുട്ടികൾ തീവ്രവാദ സംഘടനയിലെ അംഗങ്ങൾ, എന്ത് പറയണമെന്ന് അവർക്ക് പരിശീലനം ലഭിച്ചു’: ഉഡുപ്പി കോളേജ് വി.പി

സംഭവവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ നിയമസഭയില്‍ കഴിഞ്ഞ ദിവസം വാഗ്വാദമുണ്ടായിരുന്നു. കേരളത്തിൽ എസ്എഫ്‌ഐ പ്രവർത്തകരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാത്ത സ്ഥിതിയായെന്ന വിഡി സതീശന്റെ ആരോപണത്തിന്, പ്രബലമായ ഒരു വിദ്യാർത്ഥി സംഘടനയെ അപലപിക്കുന്ന പ്രതിപക്ഷനേതാവ് പഴയ കെഎസ്‌യു നേതാവിന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button