Latest NewsNewsSaudi ArabiaInternationalGulf

5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം: അനുമതി നൽകി സൗദി കായിക മന്ത്രാലയം

ജിദ്ദ: സൗദിയിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം. സൗദി കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കൊപ്പം പൂർണ്ണമായി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവർ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.

Read Also: സംസ്ഥാന സർക്കാർ പൊതുനിയമനങ്ങളിലെ പട്ടികജാതി സംവരണം അട്ടിമറിക്കുന്നു- സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തി പട്ടികജാതി മോർച്ച

അതേസമയം, സ്റ്റേഡിയങ്ങളിൽ മുഴുവൻ ശേഷിയിലും പ്രവേശനം നൽകാൻ സൗദി അനുമതി നൽകിയിരുന്നു. സാമൂഹിക അകലം, മാസ്‌ക് എന്നിവ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച മുതൽ സൗദിയിലെ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. അസംബ്ലി പുനഃരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകളിലെത്തുന്ന 12 വയസിൽ കൂടുതൽ പ്രായമുള്ള വിദ്യാർത്ഥികൾ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നാണ് നിർദ്ദേശം. എലിമെന്റെറി, കിന്റർഗാർട്ടൻ തലങ്ങളിലടക്കമുള്ള ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശിക്കാം. മൂന്നാം സെമസ്റ്റർ ആരംഭിക്കുന്ന മാർച്ച് 20 മുതലാണ് കോവിഡിന് മുമ്പുള്ള അവസ്ഥയിലെന്നപോലെ സ്‌കൂളുകൾ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. സ്‌കൂൾ തുറക്കലിനായുള്ള മാർഗ നിർദ്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

Read Also: നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: അഞ്ജലി അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്, കോടതിയെ സമീപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button