Latest NewsKeralaNews

കെ റെയിൽ കല്ലുകൾ ഇനിയും പിഴുതെറിയും, ഞങ്ങളെ നേരിടാൻ നോക്കിയാൽ വിശ്വരൂപം കാണും: വി.വി രാജേഷ്

തിരുവനന്തപുരം: കെ.റെയിലിനായി ജില്ലയിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. പിഴുത കല്ലുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൊണ്ടിടും. പോലീസ് അടിച്ചാൽ അതിശക്തമായി തിരിച്ചടിക്കും. തങ്ങളെ നേരിടാൻ നോക്കിയാൽ വിശ്വരൂപം കാണുമെന്നും രാജേഷ് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ നിന്ന് സമരം ആരംഭിക്കും. സമരം ചെയ്യുന്ന വനിതാ പ്രവർത്തകരെ തടയാനോ ഉപദ്രവിക്കാനോ പോലീസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും രാജേഷ് പറഞ്ഞു.

Read Also  :  സാനിയ മിർസയും സാറയും ഹിജാബിനെതിര്, ചില പെൺകുട്ടികൾക്ക് മാത്രം വാശി: ആർ.എസ്.എസ് നേതാവ്

അതേസമയം, കെ റെയിലിനെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളേയും ബാധിക്കുന്നതാണ്. കെ റെയിൽ സമ്പദ്ഘടനയെ ബാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോലീസിനെ ഉപയോ​ഗിച്ച് സമരം അടിച്ചമർത്താനാണ് ശ്രമമെങ്കിൽ നോക്കിനിൽക്കില്ല. ചങ്ങനാശേരി സമര ഭൂമിയാണ്. ചങ്ങനാശേരി എന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. അതിൽ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ മറുപടി പറയേണ്ടത് അവരാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button