News

നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിലിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

രീകണ്ഠപുരം എസ്.സി ഡെവലപ്മെന്‍റ് കോഓപറേറ്റിവ് സൊസൈറ്റിയിലെ കലക്ഷന്‍ ഏജന്‍റ് ചുഴലിയിലെ സി.വി. കാഞ്ചനയാണ് (45) മരിച്ചത്

ശ്രീകണ്ഠപുരം: നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിലിടിച്ച്‌ വീട്ടമ്മ മരിച്ചു. ശ്രീകണ്ഠപുരം എസ്.സി ഡെവലപ്മെന്‍റ് കോഓപറേറ്റിവ് സൊസൈറ്റിയിലെ കലക്ഷന്‍ ഏജന്‍റ് ചുഴലിയിലെ സി.വി. കാഞ്ചനയാണ് (45) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സംസ്ഥാനപാതയില്‍ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡില്‍ തെറിച്ചു വീണ കാഞ്ചനയെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ യുവതിക്ക് ജാമ്യമില്ല

ഭര്‍ത്താവ്: എം.ഇ. ബാലകൃഷ്ണന്‍. മക്കള്‍: ജിഷ്ണു, വൈഷ്ണവ്. മരുമകള്‍: ഡിജിന. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മ‍ൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button