NattuvarthaLatest NewsKeralaNewsIndia

മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റി, അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു: കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റിയെന്ന് മുരളീധരൻ പറഞ്ഞു. കെ റെയിലിൽ അദ്ദേഹത്തിനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടന്നും, മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നും കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

Also Read:സഹോദരന് വന്ന നിയമന ഉത്തരവുമായി ആള്‍മാറാട്ടം, 24 വര്‍ഷം അധ്യാപകനായി: മികച്ച അധ്യാപകനുള്ള അവാർഡും വാങ്ങി

‘പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി. മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിന്റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റയില്‍വേ മന്ത്രിയുടെ പ്രസ്താവന’, മുരളീധരൻ വിമർശിച്ചു.

‘കേന്ദ്രത്തിന്റെ പൊലീസ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി സന്തോഷിക്കുന്നു. സിപിഎം ചെയ്ത മുന്‍കാല സമരങ്ങളെ പോലും തളളി പറയുന്ന സമീപനമാണ് പിണറായിയുടേത്. എംപിമാരോട് ഐഡി കാര്‍ഡ് ചോദിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് കള്ളം പറയുകയാണ്’, മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button