WayanadKeralaNattuvarthaLatest NewsNews

പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മാനന്തവാടി: പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുല്‍പള്ളി പൊലീസാണ് പിടികൂടിയത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുമായി സനൂപ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് സനൂപ് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. തുടർന്ന്, പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സാബുദാന ഉപ്പുമാവ്

പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button