Latest NewsIndiaNews

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം, സുരക്ഷാ വീഴ്ച: വീഡിയോ

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് അക്രമി എത്തിയത്. നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്ത അക്രമിയെ പോലീസ് പിടികൂടി. നിതീഷ് കുമാറിന്റെ ജന്മനാടായ ഭക്ത്യാർപൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ആക്രമണം നടന്നത്.

സ്വാതന്ത്ര്യസമര സേനാനിയായ ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരം അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വേദിയിലേക്ക് അതിവേഗം നടന്നുവന്ന അക്രമി, പുറകിൽ നിന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ പിടികൂടി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button