CricketLatest NewsNewsSports

ചെന്നൈ സൂപ്പർ കിങ്സിനെ വിജയകരമാക്കുന്നത് തന്നെ ധോണിയാണ്: ബ്രാവോ

മുംബൈ: നായകസ്ഥാനം ഒഴിഞ്ഞിട്ടും സിഎസ്‌കെയില്‍ ധോണിയുടെ സ്വാധീനം വളരെ വലുതാണെന്ന് സഹതാരം ഡ്വെയ്ൻ ബ്രാവോ. സിഎസ്‌കെ ഐപിഎല്ലില്‍ ഉയരങ്ങള്‍ താണ്ടിയതിന് പ്രധാന കാരണം ധോണിയാണെന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ ഇവിടെ പിടിച്ച് കഴിയുകയുള്ളൂവെന്നും ബ്രാവോ പറഞ്ഞു.

‘ധോണിക്ക് സിഎസ്‌കെയില്‍ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സിനെ വിജയകരമാക്കുന്നത് തന്നെ ധോണിയാണ്. അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ടെന്നത് നല്ല കാര്യമാണ്. ഞാനൊരു സീനിയര്‍ താരമാണെങ്കിലും, ടീമിന്റെ ബോളിംഗ് ആക്രമണത്തെ നയിക്കുകയാണ് എന്റെ ചുമതല’.

‘അതിലൂടെ യുവ ബോളര്‍മാര്‍ക്ക് പന്തെറിയാനുള്ള ആത്മവിശ്വാസം നല്‍കുക എന്നതാണ് സിഎസ്‌കെ എന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലെല്ലാം ധോണി വലിയ പങ്കുവഹിക്കുന്നുണ്ട്. വെല്ലുവിളികള്‍ എനിക്കിഷ്ടമാണ്. കാരണം, ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടൂര്‍ണമെന്റായത് കൊണ്ട് അതെല്ലാം പ്രതീക്ഷിക്കണം’.

Read Also:- സ്ട്രെച്ച്മാർക്കുകൾ അകറ്റാൻ!

‘ടീമിന്റെ വിജയത്തിനായി എന്റെ ടാലന്റ് പ്രദര്‍ശിപ്പിക്കാനാവുമോ എന്നാണ് ഞാന്‍ നോക്കാറുള്ളത്. ഐപിഎല്ലില്‍ മത്സരങ്ങളെല്ലാം കഠിനമാണ്. ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ ഇവിടെ പിടിച്ച് നില്‍ക്കാനാവൂ’ ബ്രാവോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button