KollamKeralaNattuvarthaLatest NewsNews

കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മം : ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ അറസ്റ്റിൽ

ആ​റ്റി​ങ്ങ​ൽ കി​ഴു​വി​ല്ലം പ​റ​യ​ത്ത് കോ​ണം പ​ടി​ഞ്ഞാ​റ്റെ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു(27), ഭാ​ര്യ സൂ​ര്യ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

കൊ​ല്ലം: കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ ഉൾപ്പെടെ നാലുപേർ അറസ്റ്റില്‍. ആ​റ്റി​ങ്ങ​ൽ കി​ഴു​വി​ല്ലം പ​റ​യ​ത്ത് കോ​ണം പ​ടി​ഞ്ഞാ​റ്റെ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു(27), ഭാ​ര്യ സൂ​ര്യ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം തൃ​ക്ക​ട​വൂ​ർ മു​ര​ന്ത​ൽ ചേ​രി സ​രി​താ ഭ​വ​നി​ൽ അ​ഭ​യ്ബാ​ബു (21), കൊ​ല്ലം ക​ട​പ്പാ​ക്ക​ട ശാ​സ്ത്രി ജം​ഗ്ഷ​നി​ൽ ഇ​ട​യി​ല​ഴി​കം പു​ര​യി​ട​ത്തി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (27) എ​ന്നി​വ​രെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ല, രാഹുൽ ഗാന്ധി ആ പറഞ്ഞത് ശരിയായില്ല: മണി ശങ്കര്‍ അയ്യർ

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സംഭവം. വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും കാ​റി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 25 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട​ക​ര ചീ​ലാ​ന്തി ജം​ഗ്ഷ​നു സ​മീ​പമാണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​പ്പ​തി​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങു​ന്നു​വെ​ന്ന വ്യാ​ജേ​ന​യാ​ണ് സം​ഘം ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡോ​ർ ഭാ​ഗ​ത്തു പൊ​തി​ക​ളാ​ക്കി ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ച​വ​റ പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ ​നി​സാ​മു​ദ്ദീ​ൻ, ഡാ​ൻ​സാ​ഫ് എ​സ്ഐ ആ​ർ. ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button