Latest NewsNewsIndia

ശ്മശാനത്തിലേക്ക് കൂട്ടികൊണ്ടുപോയി 10 വയസ്സുകാരിയെ ബലമായി ചുംബിച്ചു: മതപണ്ഡിതനെ കെട്ടിയിട്ട് തല്ലിച്ചതച്ച് നാട്ടുകാര്‍

നാട്ടുകാര്‍ ഇയാളെ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു.

മുംബൈ : പണം നല്‍കാമെന്ന് പറഞ്ഞ് ശ്മശാനത്തിലേക്ക് 10 വയസുകാരിയെ കൂട്ടികൊണ്ടു പോകുകയും അവിടെവച്ചു ചുംബിക്കുകയും ചെയ്ത മുസ്ലീം മതപണ്ഡിതനെ നാട്ടുകാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു . മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായ് മേഖലയിയിലാണ് സംഭവം. നൂറുള്ള അഷ്‌റഫ് അലി ഷെയ്ഖിനാണ് നാട്ടുകാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

read also: കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്‌ക്കുരണ പൊടി വിതറി: കേരളത്തിൽ പണിമുടക്ക് ഹര്‍ത്താലിന് സമാനം

ഞായറാഴ്ച രാവിലെ 10 മണിയോടെ അടുത്തുള്ള കടയില്‍ പോയ പെൺകുട്ടിയെ പണം നല്‍കാമെന്ന് പറഞ്ഞ് ശ്മശാനത്തിലേക്ക് കൊണ്ടുപോക്കുകയായിരുന്നു ഇയാൾ. ഇതിന് ശേഷം പെണ്‍കുട്ടിയെ ചുംബിച്ചു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു.

കുറ്റം സമ്മതിക്കുന്ന പ്രതിയുടെ വീഡിയോ നാട്ടുകാർ ചിത്രീകരിച്ചിരുന്നു. വീഡിയോ വൈറലായതോടെ പോലീസ് പോക്‌സോ നിയമപ്രകാരം പീഡനത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button