UAELatest NewsNewsInternationalGulf

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സന്ദേശം: മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്

റാസൽഖൈമ: മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും, ഇത്തരം ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയെ കുറിച്ചും വാട്ട്‌സ് ആപ്പിലൂടെയും മറ്റും ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റാസൈൽ ഖൈമ പോലീസ്. ഇത്തരം സന്ദേശങ്ങൾ അയക്കുന്ന ഫോൺ നമ്പറുകളെക്കുറിച്ച് അധികൃതരെ അറിയിക്കണമെന്നും ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ

ഇന്റർനെറ്റിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതി ലഹരി പദാർത്ഥങ്ങൾക്കെതിരായ പോരാട്ടത്തിൽ അധികൃതർ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് പോലീസ് അറിയിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ശബ്ദ സന്ദേശങ്ങളും മറ്റും രാജ്യത്തെ ഫോൺ നമ്പറുകളിലേക്ക് പ്രചരിപ്പിക്കുന്ന രീതി വ്യാപകമാണെന്നും പോലീസ് വ്യക്തമാക്കി.

Read Also: യാത്രയയപ്പ് ദിനത്തിലെ സാഹസിക പ്രകടനം സ്ഥിരം സംഭവമാകുന്നു: സെൻഡോഫ് റേസിംഗ് നടത്തി പനമരം ഹയർ സെക്കൻഡറി സ്‌കൂളും

shortlink

Related Articles

Post Your Comments

Related Articles


Back to top button