Latest NewsNewsMobile PhoneTechnology

പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം എക്സ്3 പ്രോയുടെ പിൻഗാമിയാണ് പോക്കോ എക്സ്4 പ്രോ 5ജി. ഈ വർഷം ആദ്യം സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് പോക്കോ എക്സ്4 പ്രോ 5ജി അവതരിപ്പിച്ചത്. ഈ മാസം ആദ്യം അവതരിപ്പിച്ച റെഡ്മി നോട്ട് 11 പ്രോ+ 5G യുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ഇതെങ്കിലും ഡിസൈനിൽ ചില മാറ്റങ്ങളുണ്ട്.

റെഡ്മി ഫോണിലെ 108 മെഗാ പിക്സൽ പ്രൈമറി സെൻസറിന് പകരം 64 മെഗാ പിക്സൽ പ്രൈമറി ക്യാമറയുമായാണ് പോക്കോ ഫോൺ വരുന്നത്. ഇത് 67W ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നുണ്ട്. ബാക്കിയുള്ള സവിശേഷതകൾ ആഗോള വേരിയന്റിന് സമാനമാണ്. പോക്കോ എക്സ്4 5ജിയുടെ 6ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് ഇന്ത്യയിലെ വില. 6ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയാണ് വില. 8ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയാണ് വില.

കറുപ്പ്, നീല, മഞ്ഞ നിറങ്ങളിലാണ് ഫോൺ വരുന്നത്. 2022 ഏപ്രിൽ 5 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും. പഴയ എക്സ് സീരീസ് ഫോണുകൾക്ക് പകരമായി പോക്കോ 3,000 രൂപ അധിക കിഴിവ് നൽകും. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 1000 രൂപ കിഴിവും ലഭിക്കും.

പോക്കോ എക്സ്4 പ്രോ 5ജിയ്ക്ക് 6.67 ഇഞ്ച് ഹോൾ-പഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി+ റെസല്യൂഷനും 120Hz റീഫ്രഷ് റേറ്റും ഉണ്ട്. 360Hz ടച്ച് സാംപ്ലിംഗ് നിരക്കോടെയാണ് ഡിസ്‌പ്ലേ വരുന്നത്. റെഡ്മി നോട്ട് 11 പ്രോ+ 5ജിയുടെ ഡിസ്പ്ലേ സവിശേഷതകൾ തന്നെയാണിത്. 8 ജിബി വരെ റാം ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്. കഴിഞ്ഞ വർഷത്തെ പോക്കോ എക്സ്3 പ്രോയിൽ സ്നാപ്ഡ്രാഗൺ 860 SoC ആണുള്ളത്. ഗെയിമിംഗിൽ താൽപര്യമുള്ളവർക്ക് മികച്ച ഫോണാണിത്. എന്നാൽ, 5G പിന്തുണ ഇല്ലായിരുന്നു.

64 മെഗാ പിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഫോണിന്റെ സവിശേഷത. മുൻവശത്ത് 16 മെഗാ പിക്സലിന്റെ സെൽഫി ക്യാമറയുണ്ട്.

Read Also:- ഡിബാലയ്ക്ക് ദേശീയ ടീമില്‍ അവസരം ലഭിക്കാന്‍ തുടർച്ചയായി ക്ലബ്ബിൽ കളിച്ച് സ്ഥിരത പുലർത്തേണ്ടതുണ്ട്: സ്കലോണി

ഫോണിന്റെ ആഗോള പതിപ്പ് 108 മെഗാ പിക്സൽ പ്രൈമറി സെൻസറാണ്. പുതിയ പോക്കോ ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസറുണ്ട്. കറുപ്പ്, നീല, മഞ്ഞ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 67W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button