KeralaLatest NewsEntertainment

ബാലചന്ദ്രകുമാറിനെ നിര്‍ത്തി പൊരിച്ച്‌ ഹൈക്കോടതി: ആ ചോദ്യത്തില്‍ ഉത്തരം മുട്ടി! കേസന്വേഷണത്തിലും കോടതിക്ക് സംശയം

നടിയെ ആക്രമിച്ച കേസിൽ തെളിവ് ഉണ്ടാക്കലാണ് തനിക്കെതിരായ ഗൂഢാലോചന കേസിന്റെ ലക്ഷ്യമെന്നും ദിലീപ് വാദിച്ചു.

കൊച്ചി: നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു പ്രത്യേക താൽപര്യമുണ്ടോ, എന്നു ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിലപാട് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്കു കൈമാറുന്നതിൽ എതിർപ്പുണ്ടോ എന്നു കോടതി ആരാഞ്ഞിരുന്നു. വധഭീഷണി മുഴക്കിയെന്ന ആരോപണം, ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആണെന്നു ചൂണ്ടിക്കാട്ടിയാണ്, കേസ് സിബിഐക്കു വിടുന്നതിനെക്കുറിച്ചു കോടതി ചോദിച്ചത്.

രാവിലെ, കേസ് പരിഗണിക്കുമ്പോൾ നിലപാട് ഉച്ചയ്ക്ക് അറിയിക്കാമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തുടർന്ന്, ഉച്ചയ്ക്കു ശേഷമുള്ള സിറ്റിങ്ങിൽ കേസ് പരിഗണിക്കുമ്പോൾ നിലവിലെ അന്വേഷണത്തിൽ ആർക്കും പരാതി ഇല്ലെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ മറുപടി നൽകി. അതേസമയം, കേസ് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലെന്നു ദിലീപ് കോടതിയിൽ വാദിച്ചു. വെറും വാക്ക് കൊണ്ടു പറഞ്ഞാൽ ഗൂഢാലോചന ആകില്ല. നടിയെ ആക്രമിച്ച കേസിൽ തെളിവ് ഉണ്ടാക്കലാണ് തനിക്കെതിരായ ഗൂഢാലോചന കേസിന്റെ ലക്ഷ്യമെന്നും ദിലീപ് വാദിച്ചു.

എന്നാൽ, തുടക്കം മുതല്‍ മാധ്യമങ്ങളും ജനങ്ങളും ചോദിച്ച, അല്ലെങ്കില്‍ മനസ്സില്‍ തോന്നിയ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അതിപ്പോള്‍, കോടതി തന്നെ ചോദിച്ചിരിക്കുകയാണ്. നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ, പരാതി ഉന്നയിച്ചില്ലെന്ന ചോദ്യമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. ബാലചന്ദ്രകുമാറിന്റെ ഈ നടപടി, അദ്ദേഹത്തിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്നും കോടതി ചോദിച്ചു.

കേസില്‍, ഇന്നലെയും ബാലചന്ദ്രകുമാറിനെതിരെ കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍, കേസില്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്ന് കോടതി ചോദിച്ചു. എന്നാല്‍, അത്തരം കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button