കീവ്: ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടിയെടുത്ത കുഴിമാടമാണ് ദൃശ്യത്തിൽ കാണുന്നത്. 45 അടി നീളത്തിലാണ് കുഴിയെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തലസ്ഥാനമായ കീവില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബുച്ചയിലെ ഒരു പള്ളിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബുക്ക നഗരത്തിലെ തെരുവുകളിൽ മൃതദേഹങ്ങൾ കാണപ്പെട്ടിരുന്നതായി റോയിറ്റേഴ്സിലെ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തിരുന്നു. മണ്ണിട്ട് മൂടിയ നിലയിലുള്ള മൃതദേഹങ്ങളില്‍ നിന്ന് കൈകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ദൃശ്യങ്ങളും കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിൽ റഷ്യൻ സൈന്യം കൂട്ടക്കൊല നടത്തിയെന്ന ആരോപണം ഉക്രൈൻ ഉന്നയിച്ചിരുന്നു. എന്നാൽ, യുക്രൈന്റെ ആരോപണത്തെ പ്രകോപനപരമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്‌സര്‍ ടെക്‌നോളജീസാണ് പള്ളിയിലെ കുഴിമാടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
Post Your Comments