PathanamthittaLatest NewsKeralaNattuvarthaNews

യുവതിയും ഒന്നരവയസുകാരിയായ മകളും തീ കൊളുത്തി മരിച്ച നിലയിൽ

ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കൽ സജി ചെറിയാന്റെ ഭാര്യ റിൻസ, മകൾ അൽഹാന അന്ന എന്നിവരെയാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്

പത്തനംതിട്ട: യുവതിയെയും ഒന്നരവയസുകാരിയായ മകളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കൽ സജി ചെറിയാന്റെ ഭാര്യ റിൻസ, മകൾ അൽഹാന അന്ന എന്നിവരെയാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

റാന്നിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. റിൻസയും മകളും മാത്രമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. സമീപത്തെ വീട്ടിലെ പെൺകുട്ടി റിൻസയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.

Read Also : യുവതിയെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മ‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button