Kallanum Bhagavathiyum
Latest NewsNewsFootballSports

സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് ജയം: ലീഗിൽ രണ്ടാമത്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് ജയം. ഇന്നലെ, സെവിയയുമായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ ജയം നേടിയത്. ജയിച്ചതോടെ, ബാഴ്സലോണ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി റയലിന് വെല്ലുവിളി ഉയര്‍ത്തിരിക്കുകയാണ്. 72-ാം മിനിറ്റിൽ യുവതാരം പെഡ്രിയാണ് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത്.

എന്നാൽ, മത്സരത്തിൽ വിജയഗോള്‍ നേടിയ പെഡ്രിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സെവിയയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മോഞ്ചി. ‘പെഡ്രി നേടിയ മനോഹരമായ ഗോള്‍ ചരിത്രത്തില്‍ ഇടം നേടുമോ എന്നറിയില്ല. പക്ഷെ, പെഡ്രി ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന ഒരു താരമാണ്’ മോഞ്ചി പറഞ്ഞു

Read Also:- പതിവായി അല്പം ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

സീസണിന്റെ തുടക്കം മുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ബാഴ്സലോണയെ പരിശീലകൻ സാവിയുടെ പരിശീലന മികവോടെയാണ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയത്. അവസാനമായി കളിച്ച 13 മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍വി അറിയാതെ നില്‍ക്കുന്ന ടീം മികച്ച പ്രകടനവുമായി മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button